6.3.2015
ഞാന്‍ എന്നും രാവിലെ ആറരയ്ക്കാണ് എഴുന്നേലക്കാറുള്ളത്. ഞാന്‍ രാവിലെ അമ്മയെ സഹായിച്ചതിന് ശേഷം കോളേജിലേക്ക് പോകാനുള്ള കാര്യങ്ങള്‍ നോക്കും. കുളിക്കാന്‍ തന്നെ എനിക്ക് ഒരു മണിക്കൂര്‍ വേണം. അതുകൊണ്ടു തന്നെ ഏഴു മണിക്ക് പ്രാഥമികആവശ്യങ്ങള്‍ നടത്തുന്ന തിരക്കിലായിരിക്കും. പിന്നീട് എട്ടേ മുക്കാലിന് കോളേജിലേക്ക് പോകാന്‍ ബസ്സ്‌സ്റ്റോപ്പില്‍ പോയി. ഒന്‍പതുമണിക്കാണ് ബസ്സ് കിട്ടിയത്. കൃത്യം പത്തു മണിക്ക് ഞാന്‍ കോളേജില്‍ എത്തി. ഇന്ന് ക്ലാസ്സുണ്ടായിരുന്നില്ല. മിക്ക കുട്ടികള്‍ക്കും തലേ ദിവസത്തെ പൊങ്കാല ഇട്ടതിന്റെ ക്ഷീണം ആയിരുന്നു. കുട്ടികള്‍ കുറവായതുകൊണ്ട് ഒരു പീരീഡ്‌ മാത്രമേ ക്ലാസ്സ്‌ എടുത്തുള്ളൂ. ബാക്കി സമയം മുഴുവന്‍ കൂട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. പന്ത്രണ്ടരയ്ക്ക് ഭക്ഷണം കഴിച്ചു. പിന്നീടാണ്‌ ഇന്ന് ഹോളി ആണെന്ന് അറിയുന്നത്. കുട്ടികള്‍ എല്ലാവരും ഹോളി ആഘോഷിക്കാന്‍ തീരുമാനിച്ചു. എല്ലാവരും ഭക്ഷണം കഴിച്ചതിനു ശേഷം കുറച്ചു സമയം കോളേജിനകത്ത് കറങ്ങി നടന്നു. രണ്ടരയ്ക്കാണ് ഹോളി തുടങ്ങിയത്. അതില്‍ നിന്ന് ഓടി രക്ഷപെടാന്‍ നോക്കിയെങ്കിലും ഫ്രണ്ട്സ് എല്ലാവരും പിടിച്ചു നിര്‍ത്തി കളര്‍ പൊടി തേച്ചു. ആദ്യം ദേഷ്യം വന്നെങ്കിലും പിന്നീടത്‌ ആസ്വദിച്ചു. അതിനു ശേഷം മൂന്ന് മണിക്ക് കോളേജില്‍ നിന്ന് ഇറങ്ങി. അപ്പോള്‍ തന്നെ ബസ്സും കിട്ടി. ഈസ്റ്റ്‌ഫോര്‍ട്ടില്‍ നിന്നും കോവളം ബസ്സിലാണ് പിന്നെ പോകേണ്ടത്. അവിടെ നിന്നും ബസ്സ്‌ ഉടനെ തന്നെ കിട്ടി. നാലരയ്ക്ക് വീട് എത്തി. പിന്നെ ടി വി യുടെ മുന്നില്‍ ബാക്കി സമയം ചിലവഴിച്ചു. ഏഴ് മണിമുതല്‍ പത്തു മണിവരെ ടി വി കാണും. എന്ത് എക്സാം ഉണ്ടായാലും ഞാന്‍ സീരിയല്‍ കാണാറുണ്ട്. അല്ലെങ്കില്‍ മനസ്സില്‍ ഒരു വിഷമം ആണ്. കഥ എന്താകുമെന്നു ആലോചിച്ചു.എല്ലാം കണ്ടതിനു ശേഷം ആണ് ഭക്ഷണം കഴിക്കുന്നത്‌. പത്തരയ്ക്ക് ഉറങ്ങാന്‍ കിടക്കും.