ഡി.കെ.പി പദ്ധതിക്കുള്ള സംഭാവനകൾ

DKP KCHR ML Wiki സംരംഭത്തിൽ നിന്ന്
12:59, 9 ഏപ്രിൽ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ)

കേരളത്തിന്റെ ചരിത്രതെളിവുകളുടെ ഓൺലൈൻ ശേഖരം-ഡിജിറ്റൈസിങ് കേരളാസ് പാസ്റ്റ് എന്ന ഡിജിറ്റൽ കലവറയുടെ നിർമ്മാണ സംരക്ഷണ പ്രവർത്തനങ്ങളിൽ നിങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കാനും പദ്ധതിയുടെ വിജയത്തിനും നിങ്ങളുടെ സംഭാവനകൾ സഹായിക്കും.

  • എല്ലാവർക്കും സൗജന്യമായി ലഭ്യമാകുന്ന രീതിയിൽ ഒരു ഡിജിറ്റൽ സങ്കേതം വികസിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും അതു സഹായകമാകും.
  • ട്രാൻസ്കൈബിങ്/പ്രൂഫ് റീഡിങ് പദ്ധതികളിൽ ഭാഗമാകുന്ന പ്ലസ്‌ടു തലം വരെയുള്ള വിദ്യാർത്ഥിനികൾ/വീട്ടമ്മമാർ/ഭിന്നശേഷിയുള്ള വ്യക്തികൾ/വിരമിച്ച ഉദ്ദ്വോഗസ്ഥർ എന്നിവർക്ക് അർഹമായ പ്രതിഫലം നൽകികൊണ്ട് പദ്ധതികളുടെ ഭാഗമാക്കുവാൻ‌ സഹായിക്കും.

1961 ലെ ഇൻകം ടാക്സ് ആക്റ്റ് ,സെക്ഷൻ 80 G(5)(vi) പ്രകാരം കെ.സി.എച്.ആറിന്റെ വിവിധ പദ്ധതികളിൽ നൽകുന്ന സംഭാവനകൾക്ക് , 80 G(5) നിഷ്കർഷിക്കുന നികുതി ഇളവിനു, അർഹത ഉണ്ടായിരിക്കുമെന്നറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ യുണീക്കു രജിസ്ട്രേഷൻ നമ്പർ AABTK6970A/09/14-15/S-0010/80G ആണ്.

ഡി.കെ.പി. പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നവർക്കും ഈ ആനുകുല്യത്തിനു അർഹത ഉണ്ടായിരിക്കുന്നതാണ്.

സംഭാവനകൾ അയക്കുന്ന രീതി

  • അക്കൗണ്ട്‌ ട്രാൻസ്ഫർ (വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു )
  • ഡയറക്ടർ, കേരള ചരിത്ര ഗവേഷണ കൗൺസിൽ എന്ന പേരിൽ തിരുവനന്തപുരത്തു മാറാവുന്ന DD/Cheque/MO.
  • ഞങ്ങളുടെ തിരുവനന്തപുരത്തുള്ള ഓഫീസിൽ നേരിട്ടും സംഭാവനകൾ നൽകാവുന്നതാണ്. (കേരള ചരിത്ര ഗവേഷണ കൗൺസിലിൽ (കെ.സി.എച്ച്.ആർ), പി.ബി നമ്പർ 839, വൈലോപ്പിള്ളി സംസ്കൃതി ഭവൻ , നളന്ദ, തിരുവനന്തപുരം 695003)

സംഭാവന അയക്കുന്നതോടൊപ്പം താഴെയുള്ള ഫോറം പൂരിപ്പിച്ച് ഓൺലൈൻ ആയി ഞങ്ങൾക്ക് അയക്കുക. ഞങ്ങളുടെ ഡി.കെ.പി ടീം അംഗം താങ്കളെ ഉടൻ ബന്ധപ്പെടുന്നതയിരിക്കും.