ഡി.കെ.പി പദ്ധതിക്കുള്ള സംഭാവനകൾ

DKP KCHR ML Wiki സംരംഭത്തിൽ നിന്ന്
11:10, 10 ഏപ്രിൽ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ)

കേരളത്തിന്റെ ചരിത്രതെളിവുകളുടെ ഓൺലൈൻ ശേഖരം 'ഡിജിറ്റൈസിങ് കേരളാസ് പാസ്റ്റ്' എന്ന ഡിജിറ്റൽ കലവറയുടെ നിർമ്മാണ-സംരക്ഷണ പ്രവർത്തനങ്ങളിൽ സംഭാവനകൾ നൽകികൊണ്ട് നിങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കുവാനും അതുവഴി പദ്ധതിയുടെ വിജയത്തിനു വേണ്ട സഹായ-സഹകരണങ്ങൾ നൽകുവാനും കഴിയും.

  • എല്ലാവർക്കും സൗജന്യമായി ലഭ്യമാകുന്ന രീതിയിൽ ഒരു ഡിജിറ്റൽ സങ്കേതം വികസിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും അതു ഞങ്ങളെ സഹായിക്കും.
  • ട്രാൻസ്കൈബിങ്/പ്രൂഫ് റീഡിങ് പദ്ധതികളിൽ ഭാഗമാകുന്ന പ്ലസ്‌ടു തലം വരെയുള്ള വിദ്യാർത്ഥിനികൾ/വീട്ടമ്മമാർ/ഭിന്നശേഷിയുള്ള വ്യക്തികൾ/വിരമിച്ച ഉദ്ദ്വോഗസ്ഥർ എന്നിവർക്ക് അർഹമായ പ്രതിഫലം നൽകികൊണ്ട് പദ്ധതികളുടെ ഭാഗമാക്കുവാനും സഹായിക്കും.

1961 ലെ ഇൻകം ടാക്സ് ആക്റ്റ്, സെക്ഷൻ 80 G(5)(vi) പ്രകാരം കെ.സി.എച്.ആറിന്റെ വിവിധ പദ്ധതികളിൽ നൽകുന്ന സംഭാവനകൾക്ക്, 80 G(5) നിഷ്കർഷിക്കുന നികുതി ഇളവിനു, അർഹത ഉണ്ടായിരിക്കുമെന്നറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
ഞങ്ങളുടെ യുണീക്കു രജിസ്ട്രേഷൻ നമ്പർ AABTK6970A/09/14-15/S-0010/80G ആണ്.

ഡി.കെ.പി. പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നവർക്കും ഈ ആനുകുല്യത്തിനു അർഹത ഉണ്ടായിരിക്കുന്നതാണ്.

സംഭാവനകൾ അയക്കുന്ന രീതി

  • അക്കൗണ്ട്‌ ട്രാൻസ്ഫർ (വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു)

                               അല്ലെങ്കിൽ

  • ഡയറക്ടർ, കേരള ചരിത്ര ഗവേഷണ കൗൺസിൽ എന്ന പേരിൽ തിരുവനന്തപുരത്തു മാറാവുന്ന DD/Cheque/MO മുഖേന.

                               അല്ലെങ്കിൽ

  • ഞങ്ങളുടെ തിരുവനന്തപുരത്തു വൈലോപ്പിള്ളി സംസ്കൃതി ഭവനിലുള്ള ഓഫീസിൽ നേരിട്ടും സംഭാവനകൾ നൽകാവുന്നതാണ്.

സംഭാവന അയക്കുന്നതോടൊപ്പം താഴെയുള്ള ഫോറം പൂരിപ്പിച്ച് ഓൺലൈൻ ആയി ഞങ്ങൾക്ക് അയക്കുക. ഞങ്ങളുടെ ഡി.കെ.പി ടീം അംഗം താങ്കളെ ഉടൻ ബന്ധപ്പെടുന്നതയിരിക്കും.