"KCHR:നിത്യജീവിത രേഖകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DKP KCHR ML Wiki സംരംഭത്തിൽ നിന്ന്
വരി 14: വരി 14:
 
മറ്റൊന്ന് സൂക്ഷ്മതലത്തിൽ നാം നേരിൽ കണ്ട ഒരു സംഭവം അല്ലെങ്കിൽ അനുഭവം റിപ്പോർട്ടാക്കി അപ് ലോഡ് ചെയ്യുന്നതാണ്. യാത്രയ്ക്കിടയിൽ, ജോലിക്കിടയിൽ, ഒരു സ്ഥാപനത്തിൽ, ആശുപത്രിയിൽ തുടങ്ങി നാം നേരിട്ട് മനസ്സിലാക്കിയ, കാണുവാനിടയായ, ചെറിയ ചെറിയ കാര്യങ്ങൾ പരമാവധി 1500 വാക്കുകളിൽ ചുരുക്കി എഴുതുകയാണ് വേണ്ടത്. വാർത്താപ്രാധാന്യം നേടിയവ ഒഴിവാക്കുകയും എന്നാൽ വേറിട്ടെതെന്ന് ബോധ്യമുള്ള അനുഭവങ്ങൾ എഴുതുകയുമാണ് വേണ്ടത്.
 
<html><a href="#" style="font-size:15px; font-weight:bold;text-decoration:none;color:white;background-color:#A95223;border-radius:15px;padding:8px;box-shadow:0px 2px 5px 0px black;">നിങ്ങളുടെ റിപ്പോർട്ടുകൾ ഇവിടെ രേഖപ്പെടുത്തുക</a></html>
+
<html><a href="http://dkp.kchr.ac.in/wordpress" style="font-size:15px; font-weight:bold;text-decoration:none;color:white;background-color:#A95223;border-radius:15px;padding:8px;box-shadow:0px 2px 5px 0px black;">നിങ്ങളുടെ റിപ്പോർട്ടുകൾ ഇവിടെ രേഖപ്പെടുത്തുക</a></html>

12:51, 17 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം വിജയിക്കുന്നവർക്കൊപ്പമാണെന്ന് പൊതുവെ പറയപ്പെടാറുണ്ട്. ചരിത്ര രചനയുടെ പക്ഷപാതത്തെക്കുറിച്ചുള്ള ഒരു വിമർശനമാണത്. ചരിത്രരചന സൂക്ഷ്മതലങ്ങളിലും താഴ്ന്നയിടങ്ങളിലുമുള്ള അനുഭവങ്ങളെ ഗൗരവമായി പരിഗണിക്കാറില്ല എന്നത് അടുത്ത കാലത്തുണ്ടായ ഒരു സാമൂഹ്യശാസ്ത്ര തിരിച്ചറിവാണ്. കാലഗതിയിലൂടെയുള്ള സാധാരണക്കാരുടെ കടന്നുപോകലിൻെറ അടയാളങ്ങൾ കണ്ടെടുക്കുന്നതിന്, നിലത്തേക്ക് കൂടുതൽ കുനിയേണ്ടതുണ്ട്. അതായത് സൂക്ഷ്മാനുഭവങ്ങളുടെ കണ്ടെത്തെലും, രേഖപ്പെടുത്തലും അവയുടെ പഠനവും ദുഷ്ക്കരമായ പ്രവർത്തികളാണ്. അവയെ ഏറെ അവധാനതയോടെ വേണം സമീപിക്കാൻ.

രണ്ടോ മൂന്നോ തലമുറകൾക്കപ്പുറം ജീവിച്ചിരുന്നവരുടെപോലും നിത്യജീവിതം എങ്ങനെയാണ് ക്രമീകരിച്ചിരുന്നത് എന്ന് ഇന്ന് അറിയുക പ്രയാസമാണ്. അതുപോലെ തന്നെയാകും ഇന്നത്തെ നമ്മുടെ ജീവിതരീതി സംബന്ധിച്ച് വരുംതലമുറകൾക്കുള്ള അറിവിൻെറ സ്ഥിതിയും. വാസ്തവത്തിൽ നമ്മുടെ തന്നെ നിത്യജീവിതക്രമങ്ങളെ അകലക്കാഴ്ചയിൽ കാണാൻ കഴിയാത്ത നിലയിലോ അതിൽ ബോധപൂർവ്വം എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയിലോ ആണ് നാം.

വർത്തമാനകാലത്തെ നിത്യജീവിതം സാമൂഹ്യശാസ്ത്ര കാഴ്ചപ്പാടിൽ രേഖപ്പെടുത്തുക എന്ന വെല്ലുവിളിയാണ് ഈ പരിശ്രമത്തിലൂടെ കെ.സി.എച്ച്.ആർ നിങ്ങളിലേയ്ക്കെത്തിക്കുന്നത്. വ്യത്യസ്തമായ നിരവധി വ്യക്തികളുടെ വ്യത്യസ്തമായ അനുഭവങ്ങൾ അവയുടെ പരസ്പരബന്ധങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യാനായാൽ ആ അനുഭവങ്ങളിൽ അടങ്ങിയ സാമൂഹ്യമാറ്റങ്ങളുടെയും തുടർച്ചകളുടെയും അംശങ്ങൾ തിരിച്ചറിയാനാകും. ആരാലും ശ്രദ്ധിക്കപ്പെടാൻ ഇടയില്ലാത്ത വിഭാഗങ്ങളുടെ ദൈനംദിനാനുഭവങ്ങൾ, പ്രതീക്ഷകൾ, വേദനകൾ, സന്തോഷങ്ങൾ, നിരാശകൾ, പ്രതിസന്ധികൾ തുടങ്ങിയവ സത്യസന്ധമായി രേഖപ്പെടുത്തുവാനുള്ള അവസരമാണ് ഈ പദ്ധതി നൽകുന്നത്.

എന്റെ / മറ്റൊരാളുടെ ജീവിതത്തിലെ ഒരു ദിവസം

ഉണർ‌ന്നെഴുന്നേൽക്കുന്നതു മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നതുവരെ കുടുംബത്തിലേയും തൊഴിലിടങ്ങളിലേയും പൊതുസമൂഹത്തിലേയും ഒരാളുടെ ഒരു ദിവസത്തെ അനുഭവങ്ങൾ കഴിയുമെങ്കിൽ ആരോടും പരിഭവവും പരാതിയും ഇല്ലാതെ വരുംതലമുറയ്ക്കായി ചിട്ടയായും സത്യസന്ധമായും രേഖപ്പെടുത്താനാണ് ഈ പദ്ധതി ആവശ്യപ്പെടുന്നത്. ഇത് രണ്ടുതലമുറകൾക്കോ അതിനപ്പുറമോ ഉള്ള ഒരാൾക്കുവേണ്ടി റിപ്പോർട്ട് ചെയ്യുന്ന രീതിയിലായിരിക്കണം എഴുതേണ്ടത് എന്ന് ഓർക്കുമല്ലോ. അത് സ്വന്തം ജീവിതത്തെപ്പറ്റിത്തന്നെ ആവണമെന്നില്ല. കുഞ്ഞുങ്ങളുടെയോ മുതിർന്നവരുടേയോ അവഗണിക്കപ്പെട്ട സാമൂഹ്യവിഭാഗങ്ങളിൽപെട്ട ഒരാളുടെയോ ഒരു ദിവസം സസൂക്ഷ്മം നിരീക്ഷിച്ച് കഴിയുമെങ്കിൽ അവരോട് കൂടി സംസാരിച്ച്, പരമാവധി 1500 വാക്കുകളിൽ മലയാളത്തിലോ ഇംഗ്ലീഷിലോ റിപ്പോർട്ട് തയ്യാറാക്കി അപ് ലോഡ് ചെയ്യുകയാണ് വേണ്ടത്.

എനിക്കറിയാവുന്ന/ഞാൻ കണ്ട ഒരു സംഭവം/ അനുഭവം

മറ്റൊന്ന് സൂക്ഷ്മതലത്തിൽ നാം നേരിൽ കണ്ട ഒരു സംഭവം അല്ലെങ്കിൽ അനുഭവം റിപ്പോർട്ടാക്കി അപ് ലോഡ് ചെയ്യുന്നതാണ്. യാത്രയ്ക്കിടയിൽ, ജോലിക്കിടയിൽ, ഒരു സ്ഥാപനത്തിൽ, ആശുപത്രിയിൽ തുടങ്ങി നാം നേരിട്ട് മനസ്സിലാക്കിയ, കാണുവാനിടയായ, ചെറിയ ചെറിയ കാര്യങ്ങൾ പരമാവധി 1500 വാക്കുകളിൽ ചുരുക്കി എഴുതുകയാണ് വേണ്ടത്. വാർത്താപ്രാധാന്യം നേടിയവ ഒഴിവാക്കുകയും എന്നാൽ വേറിട്ടെതെന്ന് ബോധ്യമുള്ള അനുഭവങ്ങൾ എഴുതുകയുമാണ് വേണ്ടത്.

നിങ്ങളുടെ റിപ്പോർട്ടുകൾ ഇവിടെ രേഖപ്പെടുത്തുക

"https://dkp.kchr.ac.in/index.php?title=KCHR:നിത്യജീവിത_രേഖകൾ&oldid=126" എന്ന താളിൽനിന്നു ശേഖരിച്ചത്