"KCHR:നിത്യജീവിത രേഖകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DKP KCHR ML Wiki സംരംഭത്തിൽ നിന്ന്
(ചെ.) (Admin എന്ന ഉപയോക്താവ് KCHR:വംശ-സംസ്കാര രേഖകൾ എന്ന താൾ KCHR:നിത്യജീവിത രേഖകൾ എന്നാക്കി മാറ്റിയിരിക്...)
വരി 1: വരി 1:
നാം ദിനംപ്രതി അനുവർത്തിക്കുന്ന ജീവിതചര്യകളുടെ പരിജ്ഞാനത്തിലൂടെ മാത്രമേ, ജീവിതാവസ്ഥയുടെ പരിവർത്തനം സാധ്യമാവുകയുള്ളു, ഓരോ മലയാളിയുടെയും ഒരു ദിവസത്തെ ജീവിതാനുഭവങ്ങൾ വ്യത്യസ്ഥമാണ്. സാമൂഹിക-സാംസ്കാരിക-സാന്പത്തിക ചുറ്റുപാടുകൾക്ക് അതിൽ വലിയ സ്വാധീനമുണ്ട്. സാധാരണ ജീവിതത്തിൽ ഒരു വ്യക്തിക്കു സംഭവിക്കുന്ന കാര്യങ്ങൾ സാമൂഹിക ശാസ്ത്ര പഠനത്തിൻറെ അടിസ്ഥാന വസ്തുതകളാണ്. കൂടാതെ, വൈവിധ്യമാർന്ന ജീവിതരീതികളും ശൈലികളും, അവസ്ഥകളും, സാമൂഹികപരിണാമ പഠനങ്ങൾക്ക് വളരെയേറെ സഹായകവുമാണ്. ഇത്തരം രേഖകളുടെ ഒരു ഡിജിറ്റൽ കലവറ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
 
<span style="font-size:21px; font-weight:bold;color:rgb(140, 73, 49);"> ലക്ഷ്യങ്ങൾ/പ്രത്യേകതകൾ </span>
+
ചരിത്രം വിജയിക്കുന്നവർക്കൊപ്പമാണെന്ന് പൊതുവെ പറയപ്പെടാറുണ്ട്. ചരിത്ര രചനയുടെ പക്ഷപാതത്തെക്കുറിച്ചുള്ള ഒരു വിമർശനമാണത്. ചരിത്രരചന സൂക്ഷ്മതലങ്ങളിലും താഴ്ന്നയിടങ്ങളിലുമുള്ള അനുഭവങ്ങളെ ഗൗരവമായി പരിഗണിക്കാറില്ല എന്നത് അടുത്ത കാലത്തുണ്ടായ ഒരു സാമൂഹ്യശാസ്ത്ര തിരിച്ചറിവാണ്. കാലഗതിയിലൂടെയുള്ള സാധാരണക്കാരുടെ കടന്നുപോകലിൻെറ അടയാളങ്ങൾ കണ്ടെടുക്കുന്നതിന്, നിലത്തേക്ക് കൂടുതൽ കുനിയേണ്ടതുണ്ട്. അതായത് സൂക്ഷ്മാനുഭവങ്ങളുടെ കണ്ടെത്തെലും, രേഖപ്പെടുത്തലും അവയുടെ പഠനവും ദുഷ്ക്കരമായ പ്രവർത്തികളാണ്. അവയെ ഏറെ അവധാനതയോടെ വേണം സമീപിക്കാൻ.
  
മലയാളിയുടെ വ്യക്തിപരവും, സാമൂഹികവുമായ ഒരു ദിവസത്തെ ജീവിതത്തെ അടയാളപ്പെടുത്തുന്നതിനുള്ള അവസരമാണ് പദ്ധതി നൽകുന്നത്.
+
രണ്ടോ മൂന്നോ തലമുറകൾക്കപ്പുറം ജീവിച്ചിരുന്നവരുടെപോലും നിത്യജീവിതം എങ്ങനെയാണ് ക്രമീകരിച്ചിരുന്നത് എന്ന് ഇന്ന് അറിയുക പ്രയാസമാണ്. അതുപോലെ തന്നെയാകും ഇന്നത്തെ നമ്മുടെ ജീവിതരീതി സംബന്ധിച്ച് വരുംതലമുറകൾക്കുള്ള അറിവിൻെറ സ്ഥിതിയും. വാസ്തവത്തിൽ നമ്മുടെ തന്നെ നിത്യജീവിതക്രമങ്ങളെ അകലക്കാഴ്ചയിൽ കാണാൻ കഴിയാത്ത നിലയിലോ അതിൽ ബോധപൂർവ്വം എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയിലോ ആണ് നാം.
സാമൂഹികപങ്കാളിത്തത്തോടെയും, കൂട്ടുത്തരവാദിത്വത്തോടെയുമുള്ള വിവരശേഖരണം ഇതുവഴി സാധ്യമാകുന്നു.
+
ലളിതവും വിശ്വാസയോഗ്യവുമായ രീതിയിൽ പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ, ആധികാരിക വിവരങ്ങൾ ശേഖരിക്കുന്ന രീതിയാണ് പദ്ധതി അവലംബിക്കുന്നത്.
+
+
<span style="font-size:21px; font-weight:bold;color:rgb(140, 73, 49);"> എൻറെ/മറ്റൊരാളുടെ ജീവിതത്തിലെ ഒരു ദിവസം </span>
+
  
ലോകത്തെവിടെയുമുള്ള, മലയാളിക്ക് തൻറെ ഒരു ദിവസം കടന്നുപോകുന്നതിനെക്കുറിച്ച് എഴുതുവാനുള്ള അവസരം പദ്ധതി ലഭ്യമാക്കുന്നു. തൻറെ ജീവിതത്തിൽ, സാധാരണയായി സംഭവിക്കുന്ന കാര്യങ്ങൾ‌, ചിന്തകൾ, ആഗ്രഹങ്ങൾ ഒക്കെ തന്നെ ഒരു കുറിപ്പായി ഇവിടെ രേഖപ്പെടുത്താവുന്നതാണ്. താങ്കളുടെ കുുറിപ്പിന്, സാമൂഹിക ശാസ്ത്ര പഠനത്തിൽ സ്ഥാനമുണ്ട് എന്ന തിരിച്ചറിവോടെയാണ് കാര്യങ്ങൾ വിവരിക്കേണ്ടത് എന്നുമാത്രം. ഈ വിഭാഗത്തിൽ വിവരങ്ങൾ നൽകാവുന്നവർ ആരൊക്കെയാണ് എന്ന ചോദ്യം അർത്ഥശൂന്യമാണ്. കാരണം, പട്ടിക വളരെ നീണ്ടതാണ്. വീട്ടുജോലി ചെയ്യുന്നവർ, ഡ്രൈവർ, പ്യൂൺ, പെയിൻറർ, എഴുത്തുകാർ, പത്രപ്രവർത്തകർ, പോലീസ്, മന്ത്രി, ജഡ്ജി, വീട്ടമ്മ, മുത്തശ്ശി, ഫുട്ബോൾ കളിക്കാർ, ബാർബർ, വിദ്യാർത്ഥി, അദ്ധ്യാപകർ, ചെരുപ്പുകുത്തി, പൈലറ്റ്, സന്യാസി, മതപണ്ഡിതർ, കള്ള് ചെത്തുകാർ, അബ്കാരി കോൺട്രാക്ടർ, ടൈപ്പിസ്റ്റ്, ഫോട്ടോഗ്രാഫർ, തോട്ടം തൊഴിലാളി, വെയ്റ്റർ എന്നിവർ തുടങ്ങിയ വളരെ നീണ്ട പട്ടികയാണ് നിങ്ങൾക്കു മുന്നിലുള്ളത്.
+
വർത്തമാനകാലത്തെ നിത്യജീവിതം സാമൂഹ്യശാസ്ത്ര കാഴ്ചപ്പാടിൽ രേഖപ്പെടുത്തുക എന്ന വെല്ലുവിളിയാണ് പരിശ്രമത്തിലൂടെ കെ.സി.എച്ച്.ആർ നിങ്ങളിലേയ്ക്കെത്തിക്കുന്നത്. വ്യത്യസ്തമായ നിരവധി വ്യക്തികളുടെ വ്യത്യസ്തമായ അനുഭവങ്ങൾ അവയുടെ പരസ്പരബന്ധങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യാനായാൽ അനുഭവങ്ങളിൽ അടങ്ങിയ സാമൂഹ്യമാറ്റങ്ങളുടെയും തുടർച്ചകളുടെയും അംശങ്ങൾ തിരിച്ചറിയാനാകും. ആരാലും ശ്രദ്ധിക്കപ്പെടാൻ ഇടയില്ലാത്ത വിഭാഗങ്ങളുടെ ദൈനംദിനാനുഭവങ്ങൾ, പ്രതീക്ഷകൾ, വേദനകൾ, സന്തോഷങ്ങൾ, നിരാശകൾ, പ്രതിസന്ധികൾ തുടങ്ങിയവ സത്യസന്ധമായി രേഖപ്പെടുത്തുവാനുള്ള അവസരമാണ് ഈ പദ്ധതി നൽകുന്നത്.
  
രണ്ടുതരം റിപ്പോർട്ടുകളാണ് ഈ വിഭാഗത്തിൽ രേഖപ്പെടുത്താവുന്നതാണ്.
+
<span style="font-size:21px; font-weight:bold;color:rgb(140, 73, 49);"> എൻെറ/മറ്റൊരാളുടെ ജീവിതത്തിലെ ഒരു ദിവസം  </span>
  
1. ഒരു വ്യക്തി തൻറെ ജീവിതത്തിലെ ഒരു പ്രത്യേക ദിവസത്തിൻരെ അനുഭവങ്ങളെ കുുറിച്ച് വിവരിക്കുന്നവ. 2. ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ഒരു ദിവസത്തെ ജീവിതാനുഭവങ്ങൾ, ആ വ്യക്തിയുടെ സമ്മതത്തോടെ തയ്യാറാക്കി അപ് ലോഡ് ചെയ്യുന്നവ.
+
ഉണർ‌ന്നെഴുന്നേൽക്കുന്നതു മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നതുവരെ കുടുംബത്തിലേയും തൊഴിലിടങ്ങളിലേയും പൊതുസമൂഹത്തിലേയും ഒരാളുടെ ഒരു ദിവസത്തെ അനുഭവങ്ങൾ കഴിയുമെങ്കിൽ ആരോടും പരിഭവവും പരാതിയും ഇല്ലാതെ വരുംതലമുറയ്ക്കായി ചിട്ടയായും സത്യസന്ധമായും രേഖപ്പെടുത്താനാണ് ഈ പദ്ധതി ആവശ്യപ്പെടുന്നത്. ഇത് രണ്ടുതലമുറകൾക്കോ അതിനപ്പുറമോ ഉള്ള ഒരാൾക്കുവേണ്ടി റിപ്പോർട്ട് ചെയ്യുന്ന രീതിയിലായിരിക്കണം എഴുതേണ്ടത് എന്ന് ഓർക്കുമല്ലോ. അത് സ്വന്തം ജീവിതത്തെപ്പറ്റിത്തന്നെ ആവണമെന്നില്ല. കുഞ്ഞുങ്ങളുടെയോ മുതിർന്നവരുടേയോ അവഗണിക്കപ്പെട്ട സാമൂഹ്യവിഭാഗങ്ങളിൽപെട്ട ഒരാളുടെയോ ഒരു ദിവസം സസൂക്ഷ്മം നിരീക്ഷിച്ച് കഴിയുമെങ്കിൽ അവരോട് കൂടി സംസാരിച്ച്, പരമാവധി 1500 വാക്കുകളിൽ മലയാളത്തിലോ ഇംഗ്ലീഷിലോ റിപ്പോർട്ട് തയ്യാറാക്കി അപ് ലോഡ് ചെയ്യുകയാണ് വേണ്ടത്.
  
<span style="font-size:21px; font-weight:bold;color:rgb(140, 73, 49);"> എനിക്കൊരു സംഭവം/അനുഭവം റിപ്പോർട്ട് ചെയ്യാനുണ്ട് </span>
+
<span style="font-size:21px; font-weight:bold;color:rgb(140, 73, 49);">എനിക്കറിയാവുന്ന/ഞാൻ കണ്ട ഒരു സംഭവം/ അനുഭവം </span>
  
സമൂഹത്തിൻറെ താഴെത്തട്ടിൽ നടക്കുന്ന സ്വകാര്യവും സാമൂഹികവുമായ സൂക്ഷ്മതല സംഭവങ്ങളുടെ ‌വിവരങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. 'എനിക്കൊരു സംഭവം /അനുഭവം റിപ്പോർട്ട് ചെയ്യാനുണ്ട് ' എന്ന റിപ്പോർട്ടുകൾ, ഒരു സംഭവത്തെക്കുറിച്ചുള്ള ആദ്യ വിവരങ്ങളോ ഒരു കാഴ്ചക്കാരൻറെ അറിവിൻറെ പരിധിയിൽ വരുന്ന വിവരങ്ങളോ ആകാം. ഈ വിവരങ്ങൾ അനേക വർഷങ്ങൾക്കുശേഷം വായിക്കുന്പോൾ ഒരു വ്യക്തിക്ക് ലഭിക്കേണ്ട ചരിത്രപരമായ അനുഭവകാഴ്ചയോടെ വേണം തയ്യാറാക്കേണ്ടത്. ജനനം, മരണം, ആചാരങ്ങൾ, വിവാഹം, കുറ്റകൃത്യങ്ങൾ, അഴിമതി, ആത്മഹത്യ, ദുരിതം, വിനോദങ്ങൾ, വൃദ്ധപരിപാലനം തുടങ്ങിയ എന്തിനെക്കുറിച്ചും ഈ വിഭാഗത്തിൽ വിവരിക്കാവുന്നതാണ്. ഇരുവിഭാഗത്തിൻറെയും റിപ്പോർട്ടുകൾ മലയാളത്തിലോ, ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. നിങ്ങളുടെ റിപ്പോർട്ടുകൾ പരമാവധി 1500 വാക്കുകളിൽ ചുരുക്കുമല്ലോ.<br><br>
+
മറ്റൊന്ന് സൂക്ഷ്മതലത്തിൽ നാം നേരിൽ കണ്ട ഒരു സംഭവം അല്ലെങ്കിൽ അനുഭവം റിപ്പോർട്ടാക്കി അപ് ലോഡ് ചെയ്യുന്നതാണ്. യാത്രയ്ക്കിടയിൽ, ജോലിക്കിടയിൽ, ഒരു സ്ഥാപനത്തിൽ, ആശുപത്രിയിൽ തുടങ്ങി നാം നേരിട്ട് മനസ്സിലാക്കിയ, കാണുവാനിടയായ, ചെറിയ ചെറിയ കാര്യങ്ങൾ പരമാവധി 1500 വാക്കുകളിൽ ചുരുക്കി എഴുതുകയാണ് വേണ്ടത്. വാർത്താപ്രാധാന്യം നേടിയവ ഒഴിവാക്കുകയുംഎന്നാൽ വേറിട്ടെതെന്ന് ബോധ്യമുള്ള അനുഭവങ്ങൾ എഴുതുകയുമാണ് വേണ്ടത്.
  
<html><a href="#" style="font-size:15px; font-weight:bold;text-decoration:none;color:white;background-color:#A95223;border-radius:15px;padding:8px;box-shadow:0px 2px 5px 0px black;">നിങ്ങളുടെ റിപ്പോർട്ടുകൾ ഇവിടെ രേഖപ്പെടുത്തുക</a></html>
 
15:10, 29 ഡിസംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം വിജയിക്കുന്നവർക്കൊപ്പമാണെന്ന് പൊതുവെ പറയപ്പെടാറുണ്ട്. ചരിത്ര രചനയുടെ പക്ഷപാതത്തെക്കുറിച്ചുള്ള ഒരു വിമർശനമാണത്. ചരിത്രരചന സൂക്ഷ്മതലങ്ങളിലും താഴ്ന്നയിടങ്ങളിലുമുള്ള അനുഭവങ്ങളെ ഗൗരവമായി പരിഗണിക്കാറില്ല എന്നത് അടുത്ത കാലത്തുണ്ടായ ഒരു സാമൂഹ്യശാസ്ത്ര തിരിച്ചറിവാണ്. കാലഗതിയിലൂടെയുള്ള സാധാരണക്കാരുടെ കടന്നുപോകലിൻെറ അടയാളങ്ങൾ കണ്ടെടുക്കുന്നതിന്, നിലത്തേക്ക് കൂടുതൽ കുനിയേണ്ടതുണ്ട്. അതായത് സൂക്ഷ്മാനുഭവങ്ങളുടെ കണ്ടെത്തെലും, രേഖപ്പെടുത്തലും അവയുടെ പഠനവും ദുഷ്ക്കരമായ പ്രവർത്തികളാണ്. അവയെ ഏറെ അവധാനതയോടെ വേണം സമീപിക്കാൻ.

രണ്ടോ മൂന്നോ തലമുറകൾക്കപ്പുറം ജീവിച്ചിരുന്നവരുടെപോലും നിത്യജീവിതം എങ്ങനെയാണ് ക്രമീകരിച്ചിരുന്നത് എന്ന് ഇന്ന് അറിയുക പ്രയാസമാണ്. അതുപോലെ തന്നെയാകും ഇന്നത്തെ നമ്മുടെ ജീവിതരീതി സംബന്ധിച്ച് വരുംതലമുറകൾക്കുള്ള അറിവിൻെറ സ്ഥിതിയും. വാസ്തവത്തിൽ നമ്മുടെ തന്നെ നിത്യജീവിതക്രമങ്ങളെ അകലക്കാഴ്ചയിൽ കാണാൻ കഴിയാത്ത നിലയിലോ അതിൽ ബോധപൂർവ്വം എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയിലോ ആണ് നാം.

വർത്തമാനകാലത്തെ നിത്യജീവിതം സാമൂഹ്യശാസ്ത്ര കാഴ്ചപ്പാടിൽ രേഖപ്പെടുത്തുക എന്ന വെല്ലുവിളിയാണ് ഈ പരിശ്രമത്തിലൂടെ കെ.സി.എച്ച്.ആർ നിങ്ങളിലേയ്ക്കെത്തിക്കുന്നത്. വ്യത്യസ്തമായ നിരവധി വ്യക്തികളുടെ വ്യത്യസ്തമായ അനുഭവങ്ങൾ അവയുടെ പരസ്പരബന്ധങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യാനായാൽ ആ അനുഭവങ്ങളിൽ അടങ്ങിയ സാമൂഹ്യമാറ്റങ്ങളുടെയും തുടർച്ചകളുടെയും അംശങ്ങൾ തിരിച്ചറിയാനാകും. ആരാലും ശ്രദ്ധിക്കപ്പെടാൻ ഇടയില്ലാത്ത വിഭാഗങ്ങളുടെ ദൈനംദിനാനുഭവങ്ങൾ, പ്രതീക്ഷകൾ, വേദനകൾ, സന്തോഷങ്ങൾ, നിരാശകൾ, പ്രതിസന്ധികൾ തുടങ്ങിയവ സത്യസന്ധമായി രേഖപ്പെടുത്തുവാനുള്ള അവസരമാണ് ഈ പദ്ധതി നൽകുന്നത്.

എൻെറ/മറ്റൊരാളുടെ ജീവിതത്തിലെ ഒരു ദിവസം

ഉണർ‌ന്നെഴുന്നേൽക്കുന്നതു മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നതുവരെ കുടുംബത്തിലേയും തൊഴിലിടങ്ങളിലേയും പൊതുസമൂഹത്തിലേയും ഒരാളുടെ ഒരു ദിവസത്തെ അനുഭവങ്ങൾ കഴിയുമെങ്കിൽ ആരോടും പരിഭവവും പരാതിയും ഇല്ലാതെ വരുംതലമുറയ്ക്കായി ചിട്ടയായും സത്യസന്ധമായും രേഖപ്പെടുത്താനാണ് ഈ പദ്ധതി ആവശ്യപ്പെടുന്നത്. ഇത് രണ്ടുതലമുറകൾക്കോ അതിനപ്പുറമോ ഉള്ള ഒരാൾക്കുവേണ്ടി റിപ്പോർട്ട് ചെയ്യുന്ന രീതിയിലായിരിക്കണം എഴുതേണ്ടത് എന്ന് ഓർക്കുമല്ലോ. അത് സ്വന്തം ജീവിതത്തെപ്പറ്റിത്തന്നെ ആവണമെന്നില്ല. കുഞ്ഞുങ്ങളുടെയോ മുതിർന്നവരുടേയോ അവഗണിക്കപ്പെട്ട സാമൂഹ്യവിഭാഗങ്ങളിൽപെട്ട ഒരാളുടെയോ ഒരു ദിവസം സസൂക്ഷ്മം നിരീക്ഷിച്ച് കഴിയുമെങ്കിൽ അവരോട് കൂടി സംസാരിച്ച്, പരമാവധി 1500 വാക്കുകളിൽ മലയാളത്തിലോ ഇംഗ്ലീഷിലോ റിപ്പോർട്ട് തയ്യാറാക്കി അപ് ലോഡ് ചെയ്യുകയാണ് വേണ്ടത്.

എനിക്കറിയാവുന്ന/ഞാൻ കണ്ട ഒരു സംഭവം/ അനുഭവം

മറ്റൊന്ന് സൂക്ഷ്മതലത്തിൽ നാം നേരിൽ കണ്ട ഒരു സംഭവം അല്ലെങ്കിൽ അനുഭവം റിപ്പോർട്ടാക്കി അപ് ലോഡ് ചെയ്യുന്നതാണ്. യാത്രയ്ക്കിടയിൽ, ജോലിക്കിടയിൽ, ഒരു സ്ഥാപനത്തിൽ, ആശുപത്രിയിൽ തുടങ്ങി നാം നേരിട്ട് മനസ്സിലാക്കിയ, കാണുവാനിടയായ, ചെറിയ ചെറിയ കാര്യങ്ങൾ പരമാവധി 1500 വാക്കുകളിൽ ചുരുക്കി എഴുതുകയാണ് വേണ്ടത്. വാർത്താപ്രാധാന്യം നേടിയവ ഒഴിവാക്കുകയുംഎന്നാൽ വേറിട്ടെതെന്ന് ബോധ്യമുള്ള അനുഭവങ്ങൾ എഴുതുകയുമാണ് വേണ്ടത്.

നിങ്ങളുടെ റിപ്പോർട്ടുകൾ ഇവിടെ രേഖപ്പെടുത്തുക

"https://dkp.kchr.ac.in/index.php?title=KCHR:നിത്യജീവിത_രേഖകൾ&oldid=93" എന്ന താളിൽനിന്നു ശേഖരിച്ചത്