നിത്യജീവിത രേഖകൾ

DKP KCHR ML Wiki സംരംഭത്തിൽ നിന്ന്
11:00, 24 നവംബർ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ)

നാം ദിനംപ്രതി അനുവർത്തിക്കുന്ന ജീവിതചര്യകളുടെ പരിജ്ഞാനത്തിലൂടെ മാത്രമേ, ജീവിതാവസ്ഥയുടെ പരിവർത്തനം സാധ്യമാവുകയുള്ളു, ഓരോ മലയാളിയുടെയും ഒരു ദിവസത്തെ ജീവിതാനുഭവങ്ങൾ വ്യത്യസ്ഥമാണ്. സാമൂഹിക-സാംസ്കാരിക-സാന്പത്തിക ചുറ്റുപാടുകൾക്ക് അതിൽ വലിയ സ്വാധീനമുണ്ട്. സാധാരണ ജീവിതത്തിൽ ഒരു വ്യക്തിക്കു സംഭവിക്കുന്ന കാര്യങ്ങൾ സാമൂഹിക ശാസ്ത്ര പഠനത്തിൻറെ അടിസ്ഥാന വസ്തുതകളാണ്. കൂടാതെ, വൈവിധ്യമാർന്ന ജീവിതരീതികളും ശൈലികളും, അവസ്ഥകളും, സാമൂഹികപരിണാമ പഠനങ്ങൾക്ക് വളരെയേറെ സഹായകവുമാണ്. ഇത്തരം രേഖകളുടെ ഒരു ഡിജിറ്റൽ കലവറ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

ലക്ഷ്യങ്ങൾ/പ്രത്യേകതകൾ

മലയാളിയുടെ വ്യക്തിപരവും, സാമൂഹികവുമായ ഒരു ദിവസത്തെ ജീവിതത്തെ അടയാളപ്പെടുത്തുന്നതിനുള്ള അവസരമാണ് പദ്ധതി നൽകുന്നത്. സാമൂഹികപങ്കാളിത്തത്തോടെയും, കൂട്ടുത്തരവാദിത്വത്തോടെയുമുള്ള വിവരശേഖരണം ഇതുവഴി സാധ്യമാകുന്നു. ലളിതവും വിശ്വാസയോഗ്യവുമായ രീതിയിൽ പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ, ആധികാരിക വിവരങ്ങൾ ശേഖരിക്കുന്ന രീതിയാണ് പദ്ധതി അവലംബിക്കുന്നത്.

എൻറെ/മറ്റൊരാളുടെ ജീവിതത്തിലെ ഒരു ദിവസം

ലോകത്തെവിടെയുമുള്ള, മലയാളിക്ക് തൻറെ ഒരു ദിവസം കടന്നുപോകുന്നതിനെക്കുറിച്ച് എഴുതുവാനുള്ള അവസരം ഈ പദ്ധതി ലഭ്യമാക്കുന്നു. തൻറെ ജീവിതത്തിൽ, സാധാരണയായി സംഭവിക്കുന്ന കാര്യങ്ങൾ‌, ചിന്തകൾ, ആഗ്രഹങ്ങൾ ഒക്കെ തന്നെ ഒരു കുറിപ്പായി ഇവിടെ രേഖപ്പെടുത്താവുന്നതാണ്. താങ്കളുടെ കുുറിപ്പിന്, സാമൂഹിക ശാസ്ത്ര പഠനത്തിൽ സ്ഥാനമുണ്ട് എന്ന തിരിച്ചറിവോടെയാണ് കാര്യങ്ങൾ വിവരിക്കേണ്ടത് എന്നുമാത്രം. ഈ വിഭാഗത്തിൽ വിവരങ്ങൾ നൽകാവുന്നവർ ആരൊക്കെയാണ് എന്ന ചോദ്യം അർത്ഥശൂന്യമാണ്. കാരണം, ആ പട്ടിക വളരെ നീണ്ടതാണ്. വീട്ടുജോലി ചെയ്യുന്നവർ, ഡ്രൈവർ, പ്യൂൺ, പെയിൻറർ, എഴുത്തുകാർ, പത്രപ്രവർത്തകർ, പോലീസ്, മന്ത്രി, ജഡ്ജി, വീട്ടമ്മ, മുത്തശ്ശി, ഫുട്ബോൾ കളിക്കാർ, ബാർബർ, വിദ്യാർത്ഥി, അദ്ധ്യാപകർ, ചെരുപ്പുകുത്തി, പൈലറ്റ്, സന്യാസി, മതപണ്ഡിതർ, കള്ള് ചെത്തുകാർ, അബ്കാരി കോൺട്രാക്ടർ, ടൈപ്പിസ്റ്റ്, ഫോട്ടോഗ്രാഫർ, തോട്ടം തൊഴിലാളി, വെയ്റ്റർ എന്നിവർ തുടങ്ങിയ വളരെ നീണ്ട പട്ടികയാണ് നിങ്ങൾക്കു മുന്നിലുള്ളത്.

രണ്ടുതരം റിപ്പോർട്ടുകളാണ് ഈ വിഭാഗത്തിൽ രേഖപ്പെടുത്താവുന്നതാണ്.

1. ഒരു വ്യക്തി തൻറെ ജീവിതത്തിലെ ഒരു പ്രത്യേക ദിവസത്തിൻരെ അനുഭവങ്ങളെ കുുറിച്ച് വിവരിക്കുന്നവ. 2. ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ഒരു ദിവസത്തെ ജീവിതാനുഭവങ്ങൾ, ആ വ്യക്തിയുടെ സമ്മതത്തോടെ തയ്യാറാക്കി അപ് ലോഡ് ചെയ്യുന്നവ.

എനിക്കൊരു സംഭവം/അനുഭവം റിപ്പോർട്ട് ചെയ്യാനുണ്ട്

സമൂഹത്തിൻറെ താഴെത്തട്ടിൽ നടക്കുന്ന സ്വകാര്യവും സാമൂഹികവുമായ സൂക്ഷ്മതല സംഭവങ്ങളുടെ ‌വിവരങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. 'എനിക്കൊരു സംഭവം /അനുഭവം റിപ്പോർട്ട് ചെയ്യാനുണ്ട് ' എന്ന റിപ്പോർട്ടുകൾ, ഒരു സംഭവത്തെക്കുറിച്ചുള്ള ആദ്യ വിവരങ്ങളോ ഒരു കാഴ്ചക്കാരൻറെ അറിവിൻറെ പരിധിയിൽ വരുന്ന വിവരങ്ങളോ ആകാം. ഈ വിവരങ്ങൾ അനേക വർഷങ്ങൾക്കുശേഷം വായിക്കുന്പോൾ ഒരു വ്യക്തിക്ക് ലഭിക്കേണ്ട ചരിത്രപരമായ അനുഭവകാഴ്ചയോടെ വേണം തയ്യാറാക്കേണ്ടത്. ജനനം, മരണം, ആചാരങ്ങൾ, വിവാഹം, കുറ്റകൃത്യങ്ങൾ, അഴിമതി, ആത്മഹത്യ, ദുരിതം, വിനോദങ്ങൾ, വൃദ്ധപരിപാലനം തുടങ്ങിയ എന്തിനെക്കുറിച്ചും ഈ വിഭാഗത്തിൽ വിവരിക്കാവുന്നതാണ്. ഇരുവിഭാഗത്തിൻറെയും റിപ്പോർട്ടുകൾ മലയാളത്തിലോ, ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. നിങ്ങളുടെ റിപ്പോർട്ടുകൾ പരമാവധി 1500 വാക്കുകളിൽ ചുരുക്കുമല്ലോ.

നിങ്ങളുടെ റിപ്പോർട്ടുകൾ ഇവിടെ രേഖപ്പെടുത്തുക

"https://dkp.kchr.ac.in/index.php?title=KCHR:നിത്യജീവിത_രേഖകൾ&oldid=36" എന്ന താളിൽനിന്നു ശേഖരിച്ചത്