"KCHR:പകർത്തിയെഴുതുന്നതിനുള്ള നിർദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 11: | വരി 11: | ||
− | [[File:Pagestatusmal.png|center|700px]] | + | [[File:Pagestatusmal.png|center|700px|link=]] |
വരി 19: | വരി 19: | ||
− | [[File:Pagestatusmal3.png|center|400px]] | + | [[File:Pagestatusmal3.png|center|400px|link=]] |
വരി 27: | വരി 27: | ||
− | [[File:Toolbar malayalam.png|center]] | + | [[File:Toolbar malayalam.png|center|link=]] |
വരി 34: | വരി 34: | ||
Eg:- Horizontal view (തിരശ്ചിനമായി കാണുവാൻ ) | Eg:- Horizontal view (തിരശ്ചിനമായി കാണുവാൻ ) | ||
− | [[File:horizontal.png|center]] | + | [[File:horizontal.png|center|link=]] |
Eg:- Vertical View (ലംബമായി കാണുവാൻ) | Eg:- Vertical View (ലംബമായി കാണുവാൻ) | ||
− | [[File:vertical.png|center]] | + | [[File:vertical.png|center|link=]] |
വരി 51: | വരി 51: | ||
− | [[File:Edit png.png|center]] | + | [[File:Edit png.png|center|link=]] |
വരി 60: | വരി 60: | ||
* പകർത്തിയെഴുതിയ പേജുകൾ പ്രൂഫ് റീഡ് ചെയ്യുന്നതിന് താങ്കളുടെ നിസ്വാർത്ഥ സേവനം പ്രതീക്ഷിക്കുന്നു. | * പകർത്തിയെഴുതിയ പേജുകൾ പ്രൂഫ് റീഡ് ചെയ്യുന്നതിന് താങ്കളുടെ നിസ്വാർത്ഥ സേവനം പ്രതീക്ഷിക്കുന്നു. | ||
− | * പ്രൂഫ് | + | * പ്രൂഫ് വായനയ്ക്കായുള്ള പേജുകൾ ലിസ്റ്റു ചെയ്തു കാണുന്നതിനായി സൈഡ്ബാറിലുള്ള "പ്രൂഫ് വായന" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതിൽ നിന്നും താങ്കൾക്ക് ഇഷ്ടമുള്ള പേജ് തിരഞ്ഞെടുക്കാവുന്നതാണ്. |
* തെറ്റുുകൾ തിരുത്തുന്നതിനായി പേജിന് മുകളിലുള്ള ഉള്ള "Edit" ഓപ്ഷൻ ക്ലിക്ക് ചെയ്തതിനുശേഷം ശരിയായ വാക്കുകൾ ടൈപ്പ് ചെയ്യാവുന്നതാണ്. | * തെറ്റുുകൾ തിരുത്തുന്നതിനായി പേജിന് മുകളിലുള്ള ഉള്ള "Edit" ഓപ്ഷൻ ക്ലിക്ക് ചെയ്തതിനുശേഷം ശരിയായ വാക്കുകൾ ടൈപ്പ് ചെയ്യാവുന്നതാണ്. | ||
* താങ്കളുടെ തിരുത്തലുകൾ നഷ്ടപ്പെടാതിരിക്കുവാനായി കൃത്യമായ ഇടവേളകളിൽ സേവ് ചെയ്യേണ്ടതാണ്. | * താങ്കളുടെ തിരുത്തലുകൾ നഷ്ടപ്പെടാതിരിക്കുവാനായി കൃത്യമായ ഇടവേളകളിൽ സേവ് ചെയ്യേണ്ടതാണ്. |
10:22, 31 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്ര പ്രാധാന്യമുള്ള കത്തുകൾ, ഡയറികൾ, അപൂർവ പുസ്തകങ്ങൾ തുടങ്ങിയവ ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ച് പകർത്തിയെഴുതി പ്രസിദ്ധീകരിക്കുകയാണ് ഈ പദ്ധതിയിലൂടെ കെ.സി.എച്ച്.ആർ ലക്ഷ്യം വയ്ക്കുന്നത്. ഇതിലേക്ക് ലോകമെന്പാടുമുള്ള സുമനസ്സുകളുടെ നിസ്വാർത്ഥ സേവനം കെ.സി.എച്ച്.ആർ പ്രതീക്ഷിക്കുന്നു. സാമൂഹിക പങ്കാളിത്തത്തിലൂടെ ചരിത്ര പഠനം ജനകീയമാക്കുവാനുള്ള പരിശ്രമമാണ് ഈ പദ്ധതി. ഈ പദ്ധതിയിൽ ഭാഗമാകുന്ന വിദ്യാർത്ഥിനികൾ, വീട്ടമ്മമാർ, വിരമിച്ച ഉദ്യോഗസ്ഥർ, ഭിന്നശേഷിയുള്ള വ്യക്തികൾ എന്നിവരെ ഒരു ചെറിയ ഇൻസെൻറീവ് നൽകുന്ന കാര്യം കെ.സി.എച്ച്.ആറിൻറെ പരിഗണനയിലാണ്. ഈ പദ്ധതികളിലുള്ള എല്ലാ നിസ്വാർത്ഥ സേവനങ്ങളും അർഹമായ രീതിയിൽ വെബ് സൈറ്റിൽ രേഖപ്പെടുത്തുന്നതാണ്.
പകർത്തിയെഴുത്തിനുള്ള നിർദേശങ്ങൾ
- താങ്കളുടെ യൂസർനെയിം, പാസ് വേർഡ് എന്നിവ ഉപയോഗിച്ച് സൈറ്റിലേക്കു ലോഗിൻ ചെയ്യുക. പുതിയ അക്കൗണ്ട് തുറക്കുന്നതിന് ഇടതുവശത്തുള്ള ' അക്കൗണ്ട് തുറക്കുക ' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
- പകർത്തിയെഴുത്ത് പ്രോജക്ടുുകൾക്ക് സൈഡ് ബാറിലുള്ള 'പകർത്തിയെഴുത്ത്' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
- പദ്ധതിയുടെ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെട്ട ഇമേജുകളിൽ ക്ലിക്ക് ചെയ്യുക. പകർത്തിയെഴുത്തിനായി ഇഷ്ടമുള്ള വാല്യം തിരഞ്ഞെടുക്കാവുന്നതാണ്.
- ഓരോ വാല്യത്തിലുമുള്ള പേജുകളുടെ അവസ്ഥ നിറങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാം
- പകർത്തിയെഴുത്തിനായി നിറങ്ങൾകൊണ്ട് അടയാളപ്പെടുത്താത്ത പേജ് നമ്പറുകൾ ക്ലിക്ക് ചെയ്യുക. പകർത്തിയെഴുത്തിനായുള്ള പേജ് പുതിയ ടാബിൽ ലഭിക്കുന്നതാണ്.
- പകർത്തിയെഴുതേണ്ട പേജിൻറെ ചിത്രം വലതുഭാഗത്തും പകർത്തിയെഴുത്ത് നടത്തേണ്ട ഭാഗം ഇടതുഭാഗത്തും കാണാവുന്നതാണ്.
- താങ്കൾ തിരഞ്ഞെടുക്കുന്ന പേജ് ശൂന്യമാണെങ്കിൽ താഴെ "Page status" ൽ ആദ്യം കാണുന്ന 'without text' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തശേഷം പേജ് സേവ് ചെയ്യുക.
- പേജിൻെറ വലത്തേ അറ്റത്ത് മൂകളിലായുള്ള 'ആരോ'കളുടെ സഹായത്തോടെ പ്രധാന പേജിലേക്കും (Index Page) മുന്നോട്ടും പിന്നോട്ടുമുള്ള പേജുകളിലേക്കും പോകാവുന്നതാണ്.
- പകർത്തിയെഴുതേണ്ട പേജിൻറെ ചിത്രം താങ്കളുടെ സൗകര്യപ്രകാരം വലുതാക്കുവാനും ചെറുതാക്കുവാനുമായി ടൂൾബാറിലെ "Zoom In" "Zoom out" തുടങ്ങിയ ഓപ്ഷനുകൾ ഉപയോഗിക്കുക.
- പകർത്തിയെഴുതേണ്ട ഇമേജ് തിരശ്ചീനമായോ ലംബമായോ മാറ്റാവുന്നതാണ്. ഇതിന് ടൂൾ ബാറിലെ "view" (horizontal / vertical) ഓപ്ഷൻ ഉപയോഗിക്കുക.
Eg:- Horizontal view (തിരശ്ചിനമായി കാണുവാൻ )
Eg:- Vertical View (ലംബമായി കാണുവാൻ)
- പകർത്തിയെഴുത്ത് തുടങ്ങുന്ന സമയത്ത് ഒരു വാക്യം ടൈപ്പ് ചെയ്തു കഴിഞ്ഞാൽ ഉടനെ തന്നെ ആ പേജ് സേവ് ചെയ്യുന്നത് നല്ലതാണ്. ഒരേ സമയം രണ്ടുപേർ ഒരു പേജ് പകർത്തിയെഴുതുന്നത് ഒഴിവാക്കാൻ ഇതു സഹായിക്കും. താങ്കൾ ടൈപ്പു ചെയ്ത വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ സേവ് ചെയ്യുക. സേവ് ചെയ്യുന്നതിനുമുന്പ് ടൈപ്പു ചെയ്ത വിവരങ്ങൾ കോപ്പി (Ctrl + C) ചെയ്ത് ഏതെങ്കിലുമൊരു ടെക്സ്റ്റ് എഡിറ്ററിൽ (വേഡ് നോട്ട് പാഡ് ജി.എഡിറ്റ്) പേസ്റ്റ് (Ctrl+V) ചെയ്യുക. ഇത് അപ്രതീക്ഷിത അവസരങ്ങൾ താങ്കൾ ടൈപ്പു ചെയ്ത വിവരങ്ങൾ നഷ്ടപ്പെടാതിരിക്കുവാൻ സഹായിക്കും.
- പകർത്തിയെഴുതുന്ന സമയത്ത് ഏതെങ്കിലും അക്ഷരമോ വാക്കുകളോ മനസ്സിലാക്കാതെ വന്നാൽ ഒരു ഡാഷ് /ഹൈഫൻ (-) ചേർത്തതിനുശേഷം പകർത്തിയെഴുത്ത് തുടരുക.
- ടൈപ്പു ചെയ്തു കഴിഞ്ഞതിനുശേഷം സേവ് ചെയ്യാൻ മറക്കാതിരിക്കുക.
- സേവ് ചെയ്ത പേജിൽ വീണ്ടും പകർത്തിയെഴുത്ത് തുടരുന്നതിനായി പേജിൻറെ മുകളിലുള്ള "Edit" ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- ചിത്രങ്ങൾ, ലിങ്കുകൾ, HTML കോഡുകൾ തുടങ്ങിയവ യാതൊരു കാരണവശാലും പകർത്തിയെഴുതുന്ന പേജിൽ പേസ്റ്റ് ചെയ്യാൻ പാടില്ല.
പ്രൂഫ് വായനയ്ക്കുള്ള നിർദേശങ്ങൾ
- പകർത്തിയെഴുതിയ പേജുകൾ പ്രൂഫ് റീഡ് ചെയ്യുന്നതിന് താങ്കളുടെ നിസ്വാർത്ഥ സേവനം പ്രതീക്ഷിക്കുന്നു.
- പ്രൂഫ് വായനയ്ക്കായുള്ള പേജുകൾ ലിസ്റ്റു ചെയ്തു കാണുന്നതിനായി സൈഡ്ബാറിലുള്ള "പ്രൂഫ് വായന" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതിൽ നിന്നും താങ്കൾക്ക് ഇഷ്ടമുള്ള പേജ് തിരഞ്ഞെടുക്കാവുന്നതാണ്.
- തെറ്റുുകൾ തിരുത്തുന്നതിനായി പേജിന് മുകളിലുള്ള ഉള്ള "Edit" ഓപ്ഷൻ ക്ലിക്ക് ചെയ്തതിനുശേഷം ശരിയായ വാക്കുകൾ ടൈപ്പ് ചെയ്യാവുന്നതാണ്.
- താങ്കളുടെ തിരുത്തലുകൾ നഷ്ടപ്പെടാതിരിക്കുവാനായി കൃത്യമായ ഇടവേളകളിൽ സേവ് ചെയ്യേണ്ടതാണ്.
കൂടുതൽ അന്വേഷണങ്ങൾക്ക് കെ സി എച് ആർ ഓഫീസുമായി ബന്ധപ്പെടുക.
ഇ-മെയിൽ : kchrdkp@gmail.com ഫോൺ/ഫാക്സ് : 91- 471 – 2310409.