"KCHR:പകർത്തിയെഴുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DKP KCHR ML Wiki സംരംഭത്തിൽ നിന്ന്
('ചരിത്ര പ്രാധാന്യമുള്ള അപൂർവ പുസ്തകങ്ങൾ,ഡയറി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 8: വരി 8:
 
സമകാലീന സംഭവങ്ങളെ കുറിച്ചുള്ള ഒരു വ്യക്തിയുടെ കാഴ്ചകളെന്ന നിലയിൽ തിരുവിതാംകൂറിനെ കുറിച്ചുള്ള പഠനത്തിനു ലിംഗ-സംസ്കാരപഠനങ്ങൾക്കും ഈ ജേർണലുകൾ ഒരു വലിയ മുതൽകൂട്ടാവും.
 
സമകാലീന സംഭവങ്ങളെ കുറിച്ചുള്ള ഒരു വ്യക്തിയുടെ കാഴ്ചകളെന്ന നിലയിൽ തിരുവിതാംകൂറിനെ കുറിച്ചുള്ള പഠനത്തിനു ലിംഗ-സംസ്കാരപഠനങ്ങൾക്കും ഈ ജേർണലുകൾ ഒരു വലിയ മുതൽകൂട്ടാവും.
 
<div style="background:#EAEAEA;padding:10px;" class='dkp_volume_list'>
 
<div style="background:#EAEAEA;padding:10px;" class='dkp_volume_list'>
[http://dkp.kchr.ac.in/index.php?title=Index:Diaries_of_Eliamma_Matthen-Vol1.djvu Volume 1] [http://dkp.kchr.ac.in/index.php?title=Index:Diaries_of_Eliamma_Matthen-Vol2.djvu Volume 2] [http://dkp.kchr.ac.in/index.php?title=Index:Diaries_of_Eliamma_Matthen-Vol3.djvu Volume 3] [http://dkp.kchr.ac.in/index.php?title=Index:Diaries_of_Eliamma_Matthen-Vol4.djvu Volume 4] [http://dkp.kchr.ac.in/index.php?title=Index:Diaries_of_Eliamma_Matthen-Vol5.djvu Volume 5] [http://dkp.kchr.ac.in/index.php?title=Index:Diaries_of_Eliamma_Matthen-Vol6.djvu Volume 6] [http://dkp.kchr.ac.in/index.php?title=Index:Diaries_of_Eliamma_Matthen-Vol7.djvu Volume 7] [http://dkp.kchr.ac.in/index.php?title=Index:Diaries_of_Eliamma_Matthen-Vol8.djvu Volume 8] [http://dkp.kchr.ac.in/index.php?title=Index:Diaries_of_Eliamma_Matthen-Vol9.djvu Volume 9] [http://dkp.kchr.ac.in/index.php?title=Index:Diaries_of_Eliamma_Matthen-Vol10.djvu Volume 10] [http://dkp.kchr.ac.in/index.php?title=Index:Diaries_of_Eliamma_Matthen-Vol11.djvu Volume 11]
+
[http://dkp.kchr.ac.in/en/index.php?title=Index:Diaries_of_Eliamma_Matthen-Vol1.djvu Volume 1] [http://dkp.kchr.ac.in/en/index.php?title=Index:Diaries_of_Eliamma_Matthen-Vol2.djvu Volume 2] [http://dkp.kchr.ac.in/en/index.php?title=Index:Diaries_of_Eliamma_Matthen-Vol3.djvu Volume 3] [http://dkp.kchr.ac.in/en/index.php?title=Index:Diaries_of_Eliamma_Matthen-Vol4.djvu Volume 4] [http://dkp.kchr.ac.in/en/index.php?title=Index:Diaries_of_Eliamma_Matthen-Vol5.djvu Volume 5] [http://dkp.kchr.ac.in/en/index.php?title=Index:Diaries_of_Eliamma_Matthen-Vol6.djvu Volume 6] [http://dkp.kchr.ac.in/en/index.php?title=Index:Diaries_of_Eliamma_Matthen-Vol7.djvu Volume 7] [http://dkp.kchr.ac.in/en/index.php?title=Index:Diaries_of_Eliamma_Matthen-Vol8.djvu Volume 8] [http://dkp.kchr.ac.in/en/index.php?title=Index:Diaries_of_Eliamma_Matthen-Vol9.djvu Volume 9] [http://dkp.kchr.ac.in/en/index.php?title=Index:Diaries_of_Eliamma_Matthen-Vol10.djvu Volume 10] [http://dkp.kchr.ac.in/en/index.php?title=Index:Diaries_of_Eliamma_Matthen-Vol11.djvu Volume 11]
 
</div>
 
</div>

10:58, 12 ഫെബ്രുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്ര പ്രാധാന്യമുള്ള അപൂർവ പുസ്തകങ്ങൾ,ഡയറികൾ, കത്തുകൾ തുടങ്ങിയവ ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ച് പകർത്തിയെഴുതി പ്രസിദ്ധീകരിക്കുകയാണ് ഈ പദ്ധതിയിലൂടെ കെ.സി.എച്ച്.ആർ ലക്ഷ്യം വയ്ക്കുന്നത്.ഇതിലേക്ക് ലോകമെന്പാടുമുള്ള സുമനസ്സുകളുടെ നിസ്വാർത്ഥ സേവനം കെ.സി.എച്ച്.ആർ പ്രതീക്ഷിക്കുന്നു.ഇത് സാമൂഹിക പങ്കാളിത്തത്തിലൂടെ ചരിത്ര പഠനം ജനകീയമാക്കുവാനുള്ള പരിശ്രമമാണ്. ഈ പദ്ധതിയിൽ ഭാഗമാകുന്ന വിദ്യാർത്ഥിനികൾ, വീട്ടമ്മമാർ, വിരമിച്ച ഉദ്യോഗസ്ഥർ, ഭിന്നശേഷിയുള്ള വ്യക്തികൾ എന്നിവരെ ഒരു ചെറിയ തുക ഇൻസെൻറീവ് നൽകുന്ന കാര്യം കെ.സി.എച്ച്.ആറിൻറെ പരിഗണനയിലാണ്. ഈ പദ്ധതികളിലുള്ള എല്ലാ നിസ്വാർത്ഥ സേവനങ്ങളും അർഹമായ രീതിയിൽ വെബ് സൈറ്റിൽ രേഖപ്പെടുത്തുന്നതാണ്.

ഏലിയാമ്മ മാത്തനും സി. പി. മാത്തനും

ഏലിയാമ്മ മാത്തൻ (1894-1952) കേരളത്തിലെ പ്രമുഖ ബാങ്കറായ ചാലക്കുഴി പൗലോസ് മാത്തൻ (1890-1960) എന്ന സി.പി. മാത്തൻെറ ഭാര്യയാണ്. ട്രാവൻകൂർ നാഷണൽ ബാങ്കുമായി സംയോജിച്ച് ട്രാവൻകൂർ നാഷണൽ ആൻറ് ക്വയിലോൺ ബാങ്കായി തീർന്ന ക്വയിലോൺ ബാങ്കിൻെറ സ്ഥാപകനാണ് അദ്ദേഹം. 1937 ൽ ആരംഭിച്ച ട്രാവൻകൂർ നാഷണൽ ആൻറ് ക്വയിലോൺ ബാങ്കിൻെറ മാനേജിംഗ് ഡയറക്ടർ ആയിരുന്നു സി.പി. മാത്തൻ. വ്യാജരേഖയുണ്ടാക്കി ഇടപാടുകാരെ വഞ്ചിച്ചു എന്ന കാരണം കാട്ടി, 1939-ൽ അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യർ ബാങ്ക് പൂട്ടിച്ചു. തുടർന്ന് സി.പി. മാത്തനെയും, ബാങ്ക് ചെയർമാനായിരുന്ന കെ.പി. മാമൻ മാപ്പിളയെയും ജയിലിലടച്ചു. കെ.സി. മാമൻ മാപ്പിളയെ 1940 ലും സി.പി. മാത്തനെ 1942 ലും മോചിപ്പിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം, സി.പി. മാത്തൻ 1951 ൽ പാർലമെൻറ് അംഗവും പിന്നീട് സുഡാൻ അംബാസിഡറുമായി.

1938 മെയ് 2 മുതൽ 1942 ഏപ്രിൽ 12 വരെയുള്ള കാലഘട്ടത്തിൽ ഏലിയാമ്മ മാത്തൻ ഇംഗ്ലീഷിൽ എഴുതിയ ജേർണലുകളുടെ 10 വാല്യങ്ങളാണ് ഈ ശേഖരത്തിലുള്ളത്. 1930-40 കളിലുള്ള തിരുവിതാംകൂറിൻെറ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള കുറിപ്പുകളായി ഇവയെ കണക്കാക്കാവുന്നതാണ്. ബൈബിൾ വാക്യങ്ങളും മറ്റു മതഗ്രന്ഥങ്ങളിൽ നിന്നുള്ള വാക്യങ്ങളും ആദ്യവാല്യത്തിലെ കുറിപ്പുകളിൽ കാണാവുന്നതാണ്. എന്നാൽ വ്യക്തിപരമായ കുറിപ്പുകൾ ഇല്ലെന്നുതന്നെ പറയാം. രണ്ടാം വാല്യം മുതൽ തീക്ഷ്ണമായ സ്വന്തം അനുഭവങ്ങളുടെ രേഖപ്പെടുത്തലുകളാണ്. ജിവിതാനുഭവങ്ങളും സാഹചര്യങ്ങളും ഒരു ഭാര്യയും അമ്മയുമായ ഒരു വ്യക്തിയെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് ഈ ഗ്രന്ഥങ്ങളിൽ നിന്ന് നമുക്കു വായിച്ചറിയാം. ഏലിയാമ്മ മാത്തൻ എന്ന പ്രതിഭാശാലിയായ വ്യക്തിയുടെ ചിന്തകളും, ആശയും. ഭയവും അഭിപ്രായവുമൊക്കെയാണ് ഈ കുറിപ്പുകളിൽ പ്രതിഫലിക്കുന്നത്.

സമകാലീന സംഭവങ്ങളെ കുറിച്ചുള്ള ഒരു വ്യക്തിയുടെ കാഴ്ചകളെന്ന നിലയിൽ തിരുവിതാംകൂറിനെ കുറിച്ചുള്ള പഠനത്തിനു ലിംഗ-സംസ്കാരപഠനങ്ങൾക്കും ഈ ജേർണലുകൾ ഒരു വലിയ മുതൽകൂട്ടാവും.

"https://dkp.kchr.ac.in/index.php?title=KCHR:പകർത്തിയെഴുത്ത്&oldid=257" എന്ന താളിൽനിന്നു ശേഖരിച്ചത്