സന്ദേശം

DKP KCHR ML Wiki സംരംഭത്തിൽ നിന്ന്
15:56, 30 മാർച്ച് 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ)

മത്സ്യം ജലത്തിലെന്നപോലെ നാം ഭൂതകാലത്തിൽ നീന്തുന്നു. അതിൽ നിന്നു രക്ഷപ്പെടുക അസാധ്യം. എന്നാൽ ജീവിതത്തിൻറെ രീതികൾക്കും, ആ മാധ്യമത്തിലൂടെ സഞ്ചരിക്കുന്നതിനും ഭൂതകാലത്തെക്കുറിച്ചുള്ള ചർച്ചയും വിശകലനവും ആവശ്യമാണ്. - എറിക് ഹോബ്സ്ബാം.

ഇത്തരം ചരിത്ര രേഖകളുടെ പ്രാമാണ്യം എഴുതപ്പെട്ടതും വായ്മൊഴിയായി ലഭിച്ച അറിവിൻറെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്തതിനുശേഷം ശാസ്ത്രബോധമുള്ള ലോകമെന്പാടുമുള്ള സമൂഹത്തിൻറെ സുപ്രധാന നേട്ടമാണ്.

ചരിത്രത്തിൻറെ വിശ്വാസയോഗ്യതയെക്കുറിച്ചുള്ള അജ്ഞതയോ, അവഗണനയോ, വിദഗ്ധ പ്രയോഗമോ നിർമ്മിക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുന്നത് തുടർന്നുകൊണ്ടിരിക്കും.

പ്രൊഫ. എറിക് ഹോബ്സ്ബാം പറഞ്ഞതുപോലെ ചരിത്രത്തിൽ നിന്ന് നമുക്ക് ഒളിച്ചോടാൻ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ, വർത്തമാനകാലത്തിൽ ജീവിക്കുന്നതിന് ചരിത്രത്തെ കുറിച്ചുള്ള വിശകലനവും സംവാദവും നമുക്കാവശ്യമാണ്.

നിർഭാഗ്യവശാൽ, ശേഷിക്കുന്ന തെളിവുകളുടെ അളവും അവ പരിശോധിക്കുവാനും, സംരക്ഷിക്കുവാനുള്ള പ്രാപ്തിയും ലോകത്തുടനീളം സമാനമല്ല. എന്നാൽ പലപ്പോഴും, ചരിത്രത്തെളിവുകളുടെ, സാമൂഹ്യ പ്രാധാന്യം തിരിച്ചറിയാതെ, അവയുടെ സൂക്ഷ്മ പരിശോധനയും ചിട്ടയായ സംരക്ഷണവും, പ്രത്യേക ബൗദ്ധിക വ്യവഹാരങ്ങൾ മാത്രമാകുന്നു. 'ഡിജിറൈസിംഗ് കേരളാസ് പാസ്റ്റ്' എന്ന പരിശ്രമം തെളിവുകളുടെ പ്രാമുഖ്യത്തെ ബഹുമാനിക്കുകയും, കേരളത്തിൻറെ വർത്തമാനകാലത്തോടൊപ്പം, ചരിത്രത്തെയും കുറിച്ചുള്ള വിമർശനാത്മക ചിന്തകളെയും പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. ഡി.കെ.പി (DKP)എന്ന ഓൺലൈൻ തെളിവുകളുടെ ഓൺലൈൻ ശേഖരം എല്ലാവർക്കും ഉപയോഗിക്കാവുന്നതും തർക്കവിധേയമാകാവുന്നവ തിരുത്താവുന്നതും.

ഡി.കെ.പിയുടെ വിവിധ സങ്കേതങ്ങളിൽ നിസ്വാർത്ഥം പങ്കാളികളാകാനുള്ള അവസരം പദ്ധതി നൽകുന്നു. എല്ലാവരേയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമീപനമാണ് പദ്ധതിയ്ക്കുള്ളത്. അധിവത്കരിക്പ്പെട്ട സമൂഹത്തിലെ വ്യക്തികൾക്കും സമൂഹത്തിൻറെ സൂക്ഷ്മതല അനുഭവങ്ങളുടെ ബോധപൂർവ്വമുള്ള രേഖപ്പെടുത്തലുകളിൽപെടാതെ പോയ രൂപമുള്ളതും ഇല്ലാത്തതുമായ എല്ലാതരം രേഖകളെയും ശേഖരിക്കുവാനാണ് പദ്ധതി ഉദ്ദേശിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങളിൽ താത്പര്യമുള്ള കേരളത്തെ സ്നേഹിക്കുന്ന ലോകത്തെന്പാടുമുള്ളവർക്കും എല്ലാ മലയാളികൾക്കും പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് ചരിത്രരേഖകൾ ശേഖരിക്കുവാനും ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കുവാനുമുള്ള പരിശ്രമമാണിത്. നിങ്ങളുടെ ആത്മാർത്ഥ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്

സ്നേഹത്തോടെ,

പി.ജെ. ചെറിയാൻ‌ ഡയറക്ടർ കെ.സി.എച്ച്.ആർ‌

"https://dkp.kchr.ac.in/index.php?title=KCHR:സന്ദേശം&oldid=430" എന്ന താളിൽനിന്നു ശേഖരിച്ചത്