നിങ്ങളുടെ കൈവശമുള്ള ചരിത്ര-പുരാവസ്തു-നരവംശ തെളിവുകളുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക.

From DKP KCHR ML Wiki
Jump to: navigation, search

വംശ-സംസ്കാര-ചരിത്രപഠനങ്ങൾക്ക് സഹായകമാകാവുന്ന ധാരാളം തെളിവുകൾ നിങ്ങളുടെ കൈവശമുണ്ടാകാം. മുത്തശ്ശിയുടേയോ, മുത്തച്ഛന്റെയോ കത്തുകൾ, ഡയറികൾ, കൈയെഴുത്തു പ്രതികൾ, ഫോട്ടോകൾ, അവർ ഉപയോഗിച്ചിരുന്ന വസ്തുക്കൾ അങ്ങനെപലതും ( ഫ്ളോചാർട്ട് നോക്കുക). ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുന്ന അവ നമ്മുടെ പൈതൃകസമ്പത്തുകളാണ്. അവ ഡിജിറ്റൽ രൂപത്തിലാക്കി സൂക്ഷിക്കുന്നതിനും ഗവേഷണ പഠനങ്ങൾക്ക് സഹായകമാകുന്ന രീതിയിൽ പ്രസിദ്ധീകരിക്കുന്നതിനുമുള്ള അവസരമൊരുക്കുകയാണ് കെ.സി.എച്ച്.ആർ ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. നിങ്ങളുടെ കൈവശമുള്ള ചരിത്രപ്രാധാന്യമുള്ള രേഖകളെക്കുറിച്ചുള്ള വിവരങ്ങൾ kchrdkp@gmail.com എന്ന ഇ-മെയിലിലൂടെയോ, ഇതോടൊപ്പമുള്ള ഫോറം ഓൺലൈനായി പൂരിപ്പിച്ചോ ഞങ്ങൾക്കയക്കുക, അവ സംരക്ഷിക്കുന്നതിന് ഞങ്ങൾ നിങ്ങളെ സഹായിക്കുന്നതാണ്. അവ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ചെലവു കെ.സി.എച്ച്.ആർ വഹിക്കുന്നതാണ്. നിങ്ങൾ കൈമാറിയ വിവരങ്ങൾ നിങ്ങളുടെ പേരിൽ തന്നെ പദ്ധതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്. വരുംതലമുറകൾക്ക് തങ്ങളുടെ സംസ്കാരത്തിന്റെ വേരുകൾ വെളിപ്പെടുത്തുന്ന രേഖകൾ ശേഖരിച്ച് പ്രസിദ്ധപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പരിശ്രമങ്ങളിൽ താങ്കളുടെ നിസ്വാർത്ഥസേവനം പ്രതീക്ഷിക്കുന്നു.

വിവരങ്ങൾ‌ നൽകുവാനുള്ള ഫോറം