പകർത്തിയെഴുതുന്നതിനുള്ള നിർദേശങ്ങൾ

From DKP KCHR ML Wiki
Jump to: navigation, search
 • താങ്കളുടെ യൂസർനെയിം, പാസ്‌വേർഡ് എന്നിവ ഉപയോഗിച്ച് സൈറ്റിലേക്കു ലോഗിൻ ചെയ്യുക. പുതിയ അക്കൗണ്ട് തുറക്കുന്നതിന് ഇടതുവശത്തുള്ള ' അക്കൗണ്ട്‌ തുറക്കുക ' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
 • പകർത്തി എഴുതുന്നതിനായി സൈഡ് ബാറിലുള്ള ഓൺലൈൻ പദ്ധതികൾക്ക് താഴെയുള്ള 'പകർത്തിയെഴുത്ത്' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
 • പദ്ധതി വിവരണത്തിനു ശേഷം കെ.സി.എച്ച്.ആറിന്റെ പകർത്തിയെഴുത്ത് പദ്ധതികളുടെ ലിങ്ക് കാണാവുന്നതാണ് .
 • തിരഞ്ഞെടുക്കുന്ന പദ്ധതിയിൽ, താഴെ ഒരു ചെറുവിവരണത്തിനു ശേഷമുള്ള , ഡയറികളിലേക്കുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
 • തുടർന്നു വരുന്ന പേജിൽ ലിസ്റ്റ് ചെയ്തിട്ടുള്ള വാല്യങ്ങളിൽ നിന്നും പകർത്തിയെഴുത്തിനായിട്ടുള്ള വാല്യം തിരഞ്ഞെടുക്കാവുന്നതാണ്.
 • ഓരോ വാല്യത്തിലുമുള്ള പേജുകളുടെ അവസ്ഥ നിറങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാം


Pagestatusmal.png


 • പകർത്തിയെഴുത്തിനായി നിറങ്ങൾ‌ ഇല്ലാത്ത പേജ് നമ്പറുകൾ ക്ലിക്ക് ചെയ്യുക. പകർത്തിയെഴുത്തിനായുള്ള പേജ് പുതിയ ടാബിൽ ലഭിക്കുന്നതാണ്.
 • പകർത്തിയെഴുതേണ്ട പേജിന്റെ ചിത്രം വലതുഭാഗത്തും പകർത്തിയെഴുത്ത് നടത്തേണ്ട ഭാഗം ഇടതുഭാഗത്തും കാണാവുന്നതാണ്.
 • താങ്കൾ തിരഞ്ഞെടുക്കുന്ന പേജ് ശൂന്യമാണെങ്കിൽ താഴെ "Page status" ൽ ആദ്യം കാണുന്ന 'without text' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തശേഷം പേജ് സേവ് ചെയ്യുക.എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയാൽ 'Problematic' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകPagestatusmal3.png


 • പേജിന്റെ വലത്തേ അറ്റത്ത് മൂകളിലായുള്ള 'ആരോ'കളുടെ Navigation.png സഹായത്തോടെ പ്രധാന പേജിലേക്കും (Index Page) മുന്നോട്ടും പിന്നോട്ടുമുള്ള പേജുകളിലേക്കും പോകാവുന്നതാണ്‌.
 • പകർത്തിയെഴുതേണ്ട പേജിന്റെ ചിത്രം താങ്കളുടെ സൗകര്യപ്രകാരം വലുതാക്കുവാനും ചെറുതാക്കുവാനുമായി ടൂൾബാറിലെ "Zoom In" "Zoom out" തുടങ്ങിയ ഓപ്ഷനുകൾ ഉപയോഗിക്കുക.


Toolbar malayalam.png


 • പകർത്തിയെഴുതേണ്ട ഇമേജ് തിരശ്ചീനമായോ ലംബമായോ മാറ്റാവുന്നതാണ്. ഇതിന് ടൂൾ ബാറിലെ "view" (horizontal / vertical) ഓപ്ഷൻ ഉപയോഗിക്കുക.


Eg:- Horizontal view (തിരശ്ചിനമായി കാണുവാൻ )

Horizontal.png


Eg:- Vertical View (ലംബമായി കാണുവാൻ)

Vertical.png


 • പകർത്തിയെഴുത്ത് തുടങ്ങുന്ന സമയത്ത് ഒരു വാക്യം ടൈപ്പ് ചെയ്തു കഴിഞ്ഞാൽ ഉടനെ തന്നെ ആ പേജ് സേവ് ചെയ്യുന്നത് നല്ലതാണ്. ഒരേ സമയം രണ്ടുപേർ ഒരു പേജ് പകർത്തിയെഴുതുന്നത് ഒഴിവാക്കാൻ ഇതു സഹായിക്കും. താങ്കൾ ടൈപ്പു ചെയ്ത വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ സേവ് ചെയ്യുക. സേവ് ചെയ്യുന്നതിനുമുന്പ് ടൈപ്പു ചെയ്ത വിവരങ്ങൾ കോപ്പി (Ctrl + C) ചെയ്ത് ഏതെങ്കിലുമൊരു ടെക്സ്റ്റ് എഡിറ്ററിൽ (വേഡ്/ നോട്ട് പാഡ് /ജി.എഡിറ്റ് തുടങ്ങിയവ) പേസ്റ്റ് (Ctrl+V) ചെയ്യുക. ഇത് അപ്രതീക്ഷിത അവസരങ്ങൾ താങ്കൾ ടൈപ്പു ചെയ്ത വിവരങ്ങൾ നഷ്ടപ്പെടാതിരിക്കുവാൻ സഹായിക്കും.
 • പകർത്തിയെഴുതുന്ന സമയത്ത് ഏതെങ്കിലും അക്ഷരമോ വാക്കുകളോ മനസ്സിലാക്കാതെ വന്നാൽ ഒരു ഡാഷ് /ഹൈഫൻ (-) ചേർത്തതിനുശേഷം പകർത്തിയെഴുത്ത് തുടരുക.
 • ടൈപ്പു ചെയ്തു കഴിഞ്ഞതിനുശേഷം സേവ് ചെയ്യാൻ മറക്കാതിരിക്കുക.
 • സേവ് ചെയ്ത പേജിൽ വീണ്ടും പകർത്തിയെഴുത്ത് തുടരുന്നതിനായി പേജിന്റെ മുകളിലുള്ള "Edit" ഓപ്ഷൻ ക്ലിക്ക് ചെയ്യുക.


Edit png.png


 • ചിത്രങ്ങൾ, ലിങ്കുകൾ, HTML കോഡുകൾ തുടങ്ങിയവ യാതൊരു കാരണവശാലും പകർത്തിയെഴുതുന്ന പേജിൽ പേസ്റ്റ് ചെയ്യാൻ പാടില്ല.


പ്രൂഫ് വായനയ്ക്കുള്ള നിർദേശങ്ങൾ

 • പകർത്തിയെഴുതിയ പേജുകൾ പ്രൂഫ് റീഡ് ചെയ്യുന്നതിന് താങ്കളുടെ നിസ്വാർത്ഥ സേവനം പ്രതീക്ഷിക്കുന്നു.
 • പ്രൂഫ് വായനയ്ക്കായുള്ള പേജുകൾ ലിസ്റ്റു ചെയ്തു കാണുന്നതിനായി സൈഡ്ബാറിലുള്ള "പ്രൂഫ് വായന" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 • തെറ്റുുകൾ തിരുത്തുന്നതിനായി പേജിന് മുകളിലുള്ള "Edit" ഓപ്ഷൻ ക്ലിക്ക് ചെയ്തതിനുശേഷം ശരിയായ വാക്കുകൾ ടൈപ്പ് ചെയ്യാവുന്നതാണ്.
 • താങ്കളുടെ തിരുത്തലുകൾ നഷ്ടപ്പെടാതിരിക്കുവാനായി കൃത്യമായ ഇടവേളകളിൽ സേവ് ചെയ്യേണ്ടതാണ്.

ഡയറികൾ പകർത്തിയെഴുതുന്നതിനുള്ള പ്രതിഫലം സംബന്ധിച്ച്

പകർത്തിയെഴുത്ത് പൂർത്തിയായതിനു ശേഷമോ / പ്രതിഫലം ആവശ്യമെന്ന് തോന്നുമ്പോഴോ, 'റെമ്യുണറെഷൻ റിക്വസ്റ്റ് ഫോം' ആവശ്യപ്പെട്ട് ഒരു മെയിൽ kchrdkp@gmail.com എന്ന ഇമെയിൽ ഐഡിയിൽ അയക്കുക. 50 പേജുകൾ എങ്കിലും പകർത്തിയെഴുതിയതിനു ശേഷം പ്രതിഫലത്തിനായി അപേക്ഷിക്കുന്നത് ഓഫീസ് നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനു സഹായിക്കും. താങ്കളുടെ അപേക്ഷയും പൂർത്തിയായ പേജുകളും പരിശോധിച്ചതിനു ശേഷം പ്രതിഫലം ലഭ്യമാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുന്നതാണ്.


കൂടുതൽ വിവരങ്ങൾക്ക് കെ സി എച്ച് ആർ ഓഫീസുമായി ബന്ധപ്പെടുക.

ഇ-മെയിൽ  : kchrdkp@gmail.com ഫോൺ/ഫാക്സ് : 91- 471 – 2310409.