പകർത്തിയെഴുത്ത് പദ്ധതികൾ

From DKP KCHR ML Wiki
Jump to: navigation, search

ചരിത്ര പ്രാധാന്യമുള്ള അപൂർവ പുസ്തകങ്ങൾ, ഡയറികൾ, കത്തുകൾ തുടങ്ങിയവ ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ച് പകർത്തിയെഴുതി പ്രസിദ്ധീകരിക്കുകയാണ് ഈ പദ്ധതിയിലൂടെ കെ.സി.എച്ച്.ആർ ലക്ഷ്യം വയ്ക്കുന്നത്. ഇതിലേക്ക് ലോകമെമ്പാടുമുള്ള സുമനസ്സുകളുടെ നിസ്വാർത്ഥ സേവനം കെ.സി.എച്ച്.ആർ പ്രതീക്ഷിക്കുന്നു. സാമൂഹിക പങ്കാളിത്തത്തിലൂടെ ചരിത്ര പഠനം ജനകീയമാക്കുവാനുള്ള പരിശ്രമമാണിത്. ഈ പദ്ധതിയുടെ ഭാഗമാകുന്ന വിദ്യാർത്ഥിനികൾ (ബിരുദാനന്തരബിരുദ തലം വരെയുള്ള), വീട്ടമ്മമാർ, വിരമിച്ച ഉദ്യോഗസ്ഥർ, ഭിന്നശേഷിയുള്ള വ്യക്തികൾ എന്നിവർക്ക് ഒരു ചെറിയ തുക (പകർത്തിയെഴുത്ത് - ഒരു പേജിന്, സ്പേയിസ് ഉൾപ്പെടുന്ന 2400 അക്ഷരങ്ങൾക്ക് 50 രൂപ , പ്രൂഫ്‌ വായന - ഒരു പേജിന് 25 രൂപ) ഇൻസെന്റീവ് നൽകുുവാൻ കെ.സി.എച്ച്.ആർ തീരുമാനിച്ചിരിക്കുന്നു. ഈ പദ്ധതിയിലുള്ള എല്ലാ നിസ്വാർത്ഥമതികളുടെ സേവനങ്ങളും അർഹമായ രീതിയിൽ വെബ് സൈറ്റിൽ രേഖപ്പെടുത്തുന്നതാണ്.

കെ.സി.എച്ച്.ആറിന്റെ പകർത്തിയെഴുത്ത് പദ്ധതികൾ