ഏലിയാമ്മ മാത്തന്റെ ഡയറികളുടെ പകർത്തിയെഴുത്ത്

From DKP KCHR ML Wiki
Revision as of 15:13, 27 February 2019 by Admin (Talk | contribs)

Jump to: navigation, search
ഏലിയാമ്മ മാത്തനും സി. പി. മാത്തനും

ഏലിയാമ്മ മാത്തൻ (1894-1952) തിരുവിതാംകൂറിലെ പ്രമുഖ ബാങ്കറായ ചാലക്കുഴി പൗലോസ് മാത്തൻ (1890-1960) എന്ന സി.പി. മാത്തന്റെ ഭാര്യയാണ്. ട്രാവൻകൂർ നാഷണൽ ബാങ്കുമായി സംയോജിച്ച് ട്രാവൻകൂർ നാഷണൽ ആന്റ് ക്വയിലോൺ ബാങ്കായി തീർന്ന ക്വയിലോൺ ബാങ്കിന്റെ സ്ഥാപകനാണ് അദ്ദേഹം. 1937 ൽ ആരംഭിച്ച ട്രാവൻകൂർ നാഷണൽ ആന്റ് ക്വയിലോൺ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു സി.പി. മാത്തൻ. വ്യാജരേഖയുണ്ടാക്കി ഇടപാടുകാരെ വഞ്ചിച്ചു എന്ന കാരണം കാട്ടി, 1939-ൽ അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യർ ബാങ്ക് പൂട്ടിച്ചു. തുടർന്ന് സി.പി. മാത്തനെയും, ബാങ്ക് ചെയർമാനായിരുന്ന കെ.സി. മാമൻ മാപ്പിളയെയും ജയിലിലടച്ചു. കെ.സി. മാമൻ മാപ്പിളയെ 1940 ലും സി.പി. മാത്തനെ 1942 ലും മോചിപ്പിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം, സി.പി. മാത്തൻ 1951 ൽ പാർലമെൻറ് അംഗവും പിന്നീട് സുഡാൻ അംബാസിഡറുമായി.

1938 മെയ് 2 മുതൽ 1942 ഏപ്രിൽ 12 വരെയുള്ള കാലഘട്ടത്തിൽ ഏലിയാമ്മ മാത്തൻ ഇംഗ്ലീഷിൽ എഴുതിയ ജേർണലുകളുടെ 10 വാല്യങ്ങളാണ് ഈ ശേഖരത്തിലുള്ളത്. 1930-40 കളിലുള്ള തിരുവിതാംകൂറിൻെറ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള കുറിപ്പുകളായി ഇവയെ കണക്കാക്കാവുന്നതാണ്. ബൈബിൾ വാക്യങ്ങളും മറ്റു മതഗ്രന്ഥങ്ങളിൽ നിന്നുള്ള വാക്യങ്ങളും ആദ്യവാല്യത്തിലെ കുറിപ്പുകളിൽ കാണാവുന്നതാണ്. എന്നാൽ വ്യക്തിപരമായ കുറിപ്പുകൾ ഇല്ലെന്നുതന്നെ പറയാം. രണ്ടാം വാല്യം മുതൽ തീക്ഷ്ണമായ സ്വന്തം അനുഭവങ്ങളുടെ രേഖപ്പെടുത്തലുകളാണ്. ജിവിതാനുഭവങ്ങളും സാഹചര്യങ്ങളും ഒരു ഭാര്യയും അമ്മയുമായ ഒരു വ്യക്തിയെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് ഈ ഗ്രന്ഥങ്ങളിൽ നിന്ന് നമുക്കു വായിച്ചറിയാം. ഏലിയാമ്മ മാത്തൻ എന്ന പ്രതിഭാശാലിയായ വ്യക്തിയുടെ ചിന്തകളും, ആശയും. ഭയവും അഭിപ്രായവുമൊക്കെയാണ് ഈ കുറിപ്പുകളിൽ പ്രതിഫലിക്കുന്നത്.

സമകാലീന സംഭവങ്ങളെ കുറിച്ചുള്ള ഒരു വ്യക്തിയുടെ കാഴ്ചകളെന്ന നിലയിൽ തിരുവിതാംകൂറിനെ കുറിച്ചുള്ള പഠനത്തിനു ലിംഗ-സംസ്കാരപഠനങ്ങൾക്കും ഈ ജേർണലുകൾ ഒരു വലിയ മുതൽകൂട്ടാവും. പകർത്തിയെഴുത്തിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.