പകർത്തിയെഴുതുന്നതിനുള്ള നിർദേശങ്ങൾ

DKP KCHR ML Wiki സംരംഭത്തിൽ നിന്ന്
15:47, 29 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ)


ഗവേഷണ പഠനങ്ങൾക്കായി കേരളത്തിലെ ചരിത്ര പ്രാധാന്യമുള്ള രേഖകൾ /തെളിവുകൾ (കത്തുകൾ. ഡയറികൾ, അപൂർവ പുസ്തകങ്ങൾ) തുടങ്ങിയവ ശേഖരിച്ച് ഡിജിറ്റൽ രൂപത്തിലാക്കുന്നതിനും അവ പകർത്തിയെഴുതി പ്രസിദ്ധീകരിക്കുന്നതിനുമാണ് കെ.സി.എച്ച്.ആർ ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതി െൻറ ഭാഗമാകുുവാൻ ലോകമെന്പാടുമുള്ള വ്യക്തികളുടെ നിസ്വാർത്ഥസേവനം കെ.സി.എച്ച്.ആർ അഭ്യർത്ഥിക്കുന്നു. ഈ പദ്ധതിയിൽ ഭാഗമാകുന്ന വിദ്യാർത്ഥിനികൾ, വീട്ടമ്മമാർ, വിരമിച്ച ഉദ്യോഗസ്ഥർ, ഭിന്നശേഷിയുള്ള വ്യക്തികൾ എന്നിവരെ പ്രോത്സാഹിപ്പിക്കേണ്ടത് ഞങ്ങളുടെ കടമയായി കരുതുന്നു. ഈ പദ്ധതികളിലുള്ള എല്ലാ നിസ്വാർത്ഥസേവനങ്ങളും അർഹമായ രീതിയിൽ വെബ്സൈറ്റിൽ രേഖപ്പെടുത്തുന്നതാണ്.


1. താങ്കളുടെ യൂസർനെയിം, പാസ് വേർഡ് എന്നിവ ഉപയോഗിച്ച് സൈറ്റിലേക്കു ലോഗിൻ ചെയ്യുക. പുതിയ അക്കൗണ്ട് തുറക്കുന്നതിന് ഇംഗ്ലീഷ് വിക്കിയിലെ ഇടതുവശത്തുള്ള 'Create Account' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. 2. പകർത്തിയെഴുത്ത് പ്രോജക്ടുുകൾക്ക് സൈഡ് ബാറിലുള്ള പകർത്തിയെഴുത്ത് എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. 3. പദ്ധതിയുടെ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെട്ട ഇമേജുകളിൽ ക്ലിക്ക് ചെയ്യുക. പകർത്തിയെഴുത്തിനായി ഇഷ്ടമുള്ള വാല്യം തിരഞ്ഞെടുക്കാവുന്നതാണ്. 4. ഓരോ വാല്യത്തിലുമുള്ള പേജുകളുടെ അവസ്ഥ നിറങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാം (Fig 5) പകർത്തിയെഴുത്തിനായി നിറങ്ങൾ‌കൊണ്ട് അടയാളപ്പെടുത്താത്ത പേജ് നന്പരുകൾ ക്ലിക്ക് ചെയ്യുക. പകർത്തിയെഴുത്തിനായുള്ള പേജ് പുതിയ ടാബിൽ ലഭിക്കുന്നതാണ്.

6. പേജിൻെറ വലത്തേ അറ്റത്ത് മൂകളിലായുള്ള ആരോകളുടെ സഹായത്തോടെ പ്രധാന പേജും (Index) മുന്പോട്ടും പിന്നോട്ടുമുള്ള പേജുകളും സന്ദർശിക്കാവുന്നതാണ്.

                              (Fig)

7. പകർത്തിയെഴുതേണ്ട പേജിൻറെ ചിത്രം വലതുഭാഗത്തും പകർത്തിയെഴുത്ത് നടത്തേണ്ട ഭാഗം ഇടതുഭാഗത്തും കാണാവുന്നതാണ്. 8. താങ്കൾ തിരഞ്ഞെടുക്കുന്ന പേജ് ശൂന്യമാണെങ്കിൽ താഴെ "Page status" ൽ ആദ്യം കാണുന്ന 'without text' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തശേഷം പേജ് സേവ് ചെയ്യുക.

9. പകർത്തിയെഴുത്ത് തുടങ്ങുന്ന സമയത്ത് ഒരു വാക്യം ടൈപ്പ് ചെയ്തു കഴിഞ്ഞാൽ ഉടനെ തന്നെ ആ പേജ് സേവ് ചെയ്യുന്നത് നല്ലതാണ്. ഒരേ സമയം രണ്ടുപേർ ഒരു പേജ് പകർത്തിയെഴുതുന്നത് ഒഴിവാക്കാൻ ഇതു സഹായിക്കും. താങ്കൾ ടൈപ്പു ചെയ്ത വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ സേവ് ചെയ്യുക. സേവ് ചെയ്യുന്നതിനുമുന്പ് ടൈപ്പു ചെയ്ത വിവരങ്ങൾ കോപ്പി (Ctrl + C) ചെയ്ത് ഏതെങ്കിലുമൊരു ടെക്സ്റ്റ് എഡിറ്ററിൽ (വേഡ് നോട്ട് പാഡ് ജി.എഡിറ്റ്) പേസ്റ്റ് (Ctrl+V) ചെയ്യുക. ഇത് അപ്രതീക്ഷിത അവസരങ്ങൾ താങ്കൾ ടൈപ്പു ചെയ്ത വിവരങ്ങൾ നഷ്ടപ്പെടാതിരിക്കുവാൻ സഹായിക്കും.] 10. പകർത്തിയെഴുതേണ്ട പേജിൻറെ ചിത്രം താങ്കളുടെ സൗകര്യപ്രകാരം വലുതാക്കുവാനും ചെറുതാക്കുവാനുമായ ടൂൾബാറിലെ "Zoom In" "Zoom out" തുടങ്ങിയ ഓപ്ഷനുകൾ ഉപയോഗിക്കുക.

                             Fig

11. പകർത്തിയെഴുതേണ്ട ഇമേജ് തിരശ്ചീനമായോ ലംബമായോ മാറ്റാവുന്നതാണ്. ഇതിന് ടൂൾ ബാറിലെ "view" (horizontal / vertical) ഓപ്ഷൻ ഉപയോഗിക്കുക. 12. ടൈപ്പു ചെയ്തു കഴിഞ്ഞതിനുശേഷം സേവ് ചെയ്യാൻ മറക്കാതിരിക്കുക. 13. സേവ് ചെയ്ത പേജിൽ വീണ്ടും പകർത്തിയെഴുത്ത് തുടരുന്നതിനായി പേജിൻറെ മുകളിലുള്ള "Edit" ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

                  Fig

14. പകർത്തിയെഴുതുന്ന സമയത്ത് ഏതെങ്കിലും അക്ഷരമോ വാക്കുകളോ മനസ്സിലാക്കാതെ വന്നാൽ ഒരു ഡാഷ് /ഹൈഫൻ (-) ചേർത്തതിനുശേഷം പകർത്തിയെഴുത്ത് തുടരുക. 15. ചിത്രങ്ങൾ, ലിങ്കുകൾ, HTML കോഡുകൾ തുടങ്ങിയവ യാതൊരു കാരണവശാലും പകർത്തിയെഴുതുന്ന പേജിൽ പേസ്റ്റ് ചെയ്യാൻ പാടില്ല.

പ്രൂഫ് റീഡിംഗ്

1. പകർത്തിയെഴുതിയ പേജുകൾ പ്രൂഫ് റീഡ് ചെയ്യുന്നതിന് താങ്കളുടെ നിസ്വാർത്ഥ സേവനം പ്രതീക്ഷിക്കുന്നു. 2. പ്രൂഫ് വായനയ് ക്കായുള്ള പേജുകൾ ലിസ്റ്റു ചെയ്തു കാണുന്നതിനായി സൈഡ്ബാറിലുള്ള "പ്രൂഫ് വായന" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതിൽ നിന്നും താങ്കൾക്ക് ഇഷ്ടമുള്ള പേജ് തിരഞ്ഞെടുക്കാവുന്നതാണ്. 3. തെറ്റുുകൾ തിരുത്തുന്നതിനായി പേജിന് മുകളിലുള്ള ഉള്ള "Edit" ഓപ്ഷൻ ക്ലിക്ക് ചെയ്തതിനുശേഷം ശരിയായ വാക്കുകൾ ടൈപ്പ് ചെയ്യാവുന്നതാണ്. 4. താങ്കളുടെ തിരുത്തലുകൾ നഷ്ടപ്പെടാതിരിക്കുവാനായി കൃത്യമായ ഇടവേളകളിൽ സേവ് ചെയ്യേണ്ടതാണ്.