പ്രൊഫസർ ടി. ഐ പുന്നന്റെ ഡയറികൾ

From DKP KCHR ML Wiki
Revision as of 10:20, 15 March 2019 by Admin (Talk | contribs)

Jump to: navigation, search
Poonnen-1.jpg

തേരത്തനാഥ് ഇട്ടൂപ്പ് പുന്നൻ (1890 - 1978) കോട്ടയത്തുള്ള തേരത്തനാഥ് കുടുംബാംഗമാണ്. കുഞ്ഞുനാളിൽ തന്നെ മിടുക്കനായ വിദ്യാർത്ഥിയായിരുന്ന ഇദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം കോട്ടയത്തും ഉന്നതപഠനം മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായിരുന്നു. അക്കാദമിക മികവിന് ഇദ്ദേഹം മൂന്നു സ്വർണ്ണമെഡലുകൾക്കു അർഹനായിട്ടുണ്ട്.

പ്രൊഫസർ. റ്റി.ഐ പുന്നൻ പോർച്ചുഗീസുകാരുടെയും ഡച്ചുകരുടെയും കാലഘട്ടത്തിലെ കേരളത്തെ അടിസ്ഥാനമാക്കി വിപുലമായ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള നിരവധി പ്രസിദ്ധീകരണങ്ങളും ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ട്. 1921 ൽ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയും പിന്നീട് ചരിത വിഭാഗത്തിന്റെ തലവനായി വിരമിക്കുകയും ചെയ്തു.

1921 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ പ്രൊഫസർ. റ്റി.ഐ.പുന്നൻ എഴുതിയിട്ടുള്ള 70 ഡയറികളാണ് കെ.സി.എച്ച്.ആറിന്റെ ശേഖരത്തിലുള്ളത്. ഈ കാലഘട്ടത്തിലെ ഇദ്ദേഹത്തിന്റെ ചിന്തകളും, ഓരോ ദിവസത്തിന്റെ രേഖപ്പെടുത്തലുകളും ആണ് ഈ വാല്യങ്ങളിൽ അടങ്ങിയിട്ടുള്ളത്.

(ഡിജിറ്റിസിങ് കേരളാസ് പാസ്ററ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു വേണ്ടി പ്രൊഫസർ. റ്റി.ഐ.പുന്നൻ എഴുതിയിട്ടുള്ള 70 ഡയറികൾ, ഡിജിറ്റൈസേഷനു നൽകിയ യൂണിയൻ ക്രിസ്ത്യൻ കോളേജിനെയും കോളേജിലെ ചരിത്ര വിഭാഗത്തെയും കെ.സി.എച്ഛ്.ആർ നന്ദിയോടെ സ്മരിക്കുന്നു.)

പകർത്തിയെഴുത്തിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.പ്രൊഫസർ റ്റി.ഐ പുന്നന്റെ ഡയറികൾ

പകർത്തിയെഴുതുന്നതിനുള്ള നിർദേശങ്ങൾ