റിപ്പോർട്ടുകൾ എഴുതുന്നതിനുള്ള നിർദ്ദേശങ്ങൾ
DKP KCHR ML Wiki സംരംഭത്തിൽ നിന്ന്
- നിങ്ങളുടെ ഒരു ദിവസത്തെ ജീവിതം/അനുഭവം രേഖപ്പെടുത്തുന്നതിന് ഡി.കെ.പി വെബ്സൈറ്റിലെ 'നിത്യജീവിതരേഖകൾ' എന്ന വിഭാഗത്തിൽ 'അനുഭവങ്ങൾ പങ്കുവയ്ക്കു' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അത് 'Documentation of Everyday life' എന്ന പ്രത്യേക വെബ്സൈറ്റിലേക്കു തുറക്കുന്നതാണ്.
- രണ്ടു വിഭാഗങ്ങളിലാണ് വെബ്സൈറ്റിൽ റിപ്പോർട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്. i)എൻറെ/മറ്റൊരാളുടെ ജീവിതത്തിലെ ഒരു ദിവസം. ii)എനിക്കറിയാവുന്ന/ഞാൻ കണ്ട ഒരു സംഭവം / അനുഭവം.
- ഹോം പേജിൽ പേസ്റ്റ് ചെയ്തിരിക്കുന്നവ വായിക്കുന്നതിന് തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിന് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നതിനായി ഹോം പേജിലെ മെനുബാറിലുള്ള 'Registration' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
- 'Registration' പൂർണമായതിനുശേഷം നിങ്ങളുടെ ഇമെയിൽ പരിശോധിച്ചു അക്കൗണ്ട് ആക്റ്റിവേറ്റ് ചെയ്യേണ്ടതാണ്(ഇൻബോക്സിൽ മെയിൽ വന്നിട്ടില്ല എന്നുണ്ടെങ്കിൽ ദയവായി spam ഫോൾഡർ പരിശോധിക്കുക).
- നിങ്ങളുടെ യൂസർനെയിമും പാസ് വേർഡും ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.
- പുതിയ പോസ്റ്റ് എഴുതുന്നതിനായി വലതുഭാഗത്തുള്ള 'Share Your Experience' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്യുന്നതിനുള്ള 'Text Editor' വിൻഡോയിൽ നിങ്ങളുടെ റിപ്പോർട്ട് എഴുതാവുന്നതാണ്.

- റിപ്പോർട്ടുകൾ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്.
- 'Text Editor' വിൻഡോയുടെ താഴെ കാണുന്ന
ക്ലിക്കു ചെയ്താൽ മലയാളത്തിൽ എഴുതാം.
- മലയാളം വാക്കുകൾ ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ച് ടൈപ്പ് ചെയ്തിനുശേഷം കീബോർഡിലെ space bar അമർത്തുക. (ഉദാഹരണം 'എനിക്ക്' എന്ന് എഴുതുവാൻ 'enik' എന്ന് എഴുതി 'space bar' അമർത്തുക.)
- റിവ്യൂവിനായി പോസ്റ്ററുകൾ സമർപ്പിക്കുന്നതിനുമുന്പ് റിപ്പോർട്ടിൻറെ വിഭാഗം തിരഞ്ഞെടുക്കുക.

- അഡ് മിനിസ്ട്രേറ്ററുടെ അവലോകത്തിനുശേഷം താങ്കളുടെ റിപ്പോർട്ട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
- റിവ്യൂവിന് സമർപ്പിക്കുന്നതിനുമുൻപ് താങ്കളുടെ പോസ്റ്റ് താൽക്കാലികമായി സേവ് ചെയ്യുന്നതിന് save draft എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.

- താങ്കളുടെ പോസ്റ്ററിൻറെ കെട്ടും മട്ടും അറിയുന്നതിന് 'preview' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിനായി ഡാഷ് ബോർഡി (Dashboard)ലുള്ള വിവിധ ടൂളുകൾ ഉപയോഗിക്കാം. ഹോം പേജിൽ നിന്നും ഡാഷ് ബോർഡിലേക്ക് പോകുന്നതിന് വെബ്സൈറ്റിനു മുകളിലത്തെ പാനലിൽ കാണുന്ന 'Documentation of Everyday Life' എന്നതിൽ കർസർ (cursor)കൊണ്ടുവന്ന് 'Dashboard' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

- Dashboard ടൂളുകൾ

- നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ വെബ്സൈറ്റിലേക്കു അപ്‌ലോഡ് ചെയ്യുവാനായി ‘Dashboard’ ലെ പ്രൊഫൈൽ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
നിങ്ങളുടെ റിപ്പോർട്ടുകൾ ഇവിടെ രേഖപ്പെടുത്തുക
INSTRUCTIONS IN ENGLISH