എന്റെ മകന്റെ ഒരു ദിവസം – ആരുഷ്, 3 വയസ്സ് – തിരുവനന്തപുരം
എന്റെ മകന് ആരുഷിന് മൂന്ന് വയസ്സാകുന്നു. എനിക്ക് ജോലിക്കു പോകേണ്ടതിനാല്‍ പ്രവര്‍ത്തി ദിനങ്ങളില്‍ അവനെ ഡേ കെയറില്‍ ആക്കുകയാണ് പതിവ്. അവധി ദിനങ്ങളില്‍ അവന് എന്നും രാവിലെ 9.30 നും 10 നും ഇടക്കായി എഴുന്നേല്ക്കും. കുറച്ചു സമയം എടുത്തുകൊണ്ടു നടന്നാല്‍ അവന് തനിയെ പല്ലുതെയ്പ്പിക്കാൻ പറയും. കുളി കഴിഞ്ഞു വന്നിട്ടു ഒരു ഗ്ലാസ് പാല് കുടിച്ചു ഇരിക്കും. അതിനു ശേഷം അവന് കളിയ്ക്കാന്‍ തുടങ്ങും കുറച്ചു കഴിഞ്ഞു പ്രഭാത ഭക്ഷണം കഴിക്കും. അവനു കാറുകള്‍ വളരെ ഇഷ്ടമാണ്. കളിപ്പാട്ടങ്ങളായി ഇപ്പോള്‍ അവനു കാറുകള്‍ മാത്രമേ ഇഷ്ടമുള്ളു. അതുവെച്ചു കുറെ നേരം കളിക്കും. ഓടിക്കാനായി അവനുള്ള സൈക്കിളും കാറും ഓടിച്ചു നടക്കും. ഇടയ്ക്കു അവന് നേഴ്സറി പാട്ടുകളുടെ വീഡിയോകളും, കാറുകളുടെ വീഡിയോകളും കാണും. പാട്ടുകള്‍ പഠിക്കാനും കഥകള്‍ കേള്‍ക്കാനും ഇഷ്ടമാണ് അവനു. ഉച്ചക്കുള്ള ഭക്ഷണം കഴിഞ്ഞാല്‍ കുറച്ചു നേരം കൂടി കളിച്ചിട്ട് അവന് ഉറങ്ങും. വൈകീട്ട് ഉറക്കം ഉണര്‍ന്നു കഴിഞ്ഞാല്‍ ഞങ്ങള്‍ അവനുമായി പുറത്തുപോകും. പിന്നെ തിരികെ വന്നാല്‍ അവന് ടിവി കാണും. പരസ്യങ്ങള്‍ കാണുന്നതാണ് ഇപ്പോള്‍ അവനു ഇഷ്ടം അതിലെപോലെ പാട്ടുകളും പാടാറുണ്ട്. പിന്നെ ഭക്ഷണം കഴിഞ്ഞു കളിയൊക്കെ കഴിഞ്ഞു 11 മണിയാകുമ്പോള്‍ കഥ കേട്ട് ഉറങ്ങും. ചിലപ്പോള്‍ എനിക്ക് അവനും കഥ പറഞ്ഞു തരാറുണ്ട്.
Leave a Reply
You must be logged in to post a comment.