photo
ഞാന്‍ സ്‌കൂളിന്റെ വാതില്ക്കല്‍ പോയിട്ടില്ല. എന്റെ താഴെയുള്ള അഞ്ചുപേരെ വളര്ത്തി‌യതു ഞാന്‍ കൂടിയാണ്. എന്റെ സഹോദരങ്ങള്‍ ഒന്നര വയസ്സ് ഒന്നര വയസ്സിനു ഇളയത്തുങ്ങളായിരുന്നു. അച്ഛന്‍ ജോലിക്കു പോകും. അമ്മക്ക് എല്ലാം നോക്കി നടത്താന്‍ സാമര്ത്ഥ്യമില്ല. ബാക്കിയുള്ള കുട്ടികളൊക്കെ സ്‌കൂളില്‍ പോയി. ഞാന്‍ മാത്രമേ ഉള്ളൂ പഠിക്കാത്തത്. പച്ചത്തൊണ്ട് ഇരുമ്പുവടിക്ക് തല്ലിപ്പിരിച്ച് കറി മേടിക്കാന്‍ കാശുണ്ടാക്കും. ഇളയത് 4 ആണുങ്ങളും ഒരു പെണ്ണുമായിരുന്നു. കല്ല്യാണം 19 വയസ്സിലായിരുന്നു. ആലോചിച്ച് കെട്ടിയതാ. പേര് മണിയന്‍ – കാണുന്ന കൂലിപ്പണി ക്കൊക്കെ പോകുമായിരുന്നു. 21 വയസ്സിലൊരു കുട്ടിയുണ്ടായി. മരിച്ചുപോയി. 23 വയസ്സിലുണ്ടായ കുട്ടിയാണ് ബിന്ദു. 25 ാം വയസ്സിലുണ്ടായതാണ് എബി – മകന്‍. മോനു മൂന്നുമാസമുള്ളപ്പഴാ ഭര്‍ത്താവ് മരിച്ചത്. കള്ളുകുടിച്ച് കുടിച്ചു കുടലൊന്നും ഇല്ലായിരുന്നു. ചെറുപ്പത്തിലെ കുടിയനായിരുുന്നു. പിന്നെ തേങ്ങാചുമുന്നും ഓല മെടഞ്ഞും, തൊണ്ട് തല്ലി പിരിച്ചും കുട്ടികളെ പഠിപ്പിച്ചു. രാവിലെ പോകുമ്പം തൊണ്ട് തോട്ടില്‍ നിന്നും കേറ്റിയിടും. പണിക്കിടെ ഉച്ചക്ക് വന്നു തൊണ്ട് തല്ലിയിടും. വീണ്ടും പണിക്കുപോകും, ആറുമണിയാകുമ്പം പണി നിര്ത്തും . രാത്രി ഇരുന്ന് ചകിരിപ്പിരിക്കും. അപ്പോള്‍ ആള്ക്കാര്‍ ചോദിക്കും നിനക്കു ഉറക്കമില്ലേ എന്ന്. രാത്രി കയറു പിരിച്ചാല്‍ 8,9 രൂപയ്ക്കു കയറു പിരിക്കും. അന്ന് 11 പിണിക്ക് 9 രൂപാ, 18 പിണിക്ക് 8 രൂപാ 7 രൂപാ. രാവിലെ എണീറ്റ് വീണ്ടും പണിക്കുപോകും.
ഞാന്‍ കുറേ കഷ്ടപ്പെട്ടേ. ഇന്ന്‍ പക്ഷേ ഞാന്‍ രാജാവാണ്. പലരും കല്ല്യാണം ആലോചിച്ചു വന്നിരുന്നു. എന്റെ കുട്ടികളെ വളര്ത്തിയാമതിയെ ഒറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളു. ഇന്നും അതുതന്നെ.
കുറച്ച് കഴിഞ്ഞ് മെക്കാട് പണി പഠിച്ച് അതിനുപോയി തുടങ്ങി 30 രൂപാകിട്ടും. അത് ഞാന്‍ 500 രൂപാവരെ വാങ്ങിച്ചു. മെക്കാട് പണിക്ക് പോകുന്നതിന് മുമ്പ് പലഹാരം ഉണ്ടാക്കി കടപ്രാ ആശുപത്രിയില്‍ കൊണ്ടു വിറ്റിരുന്നു. ഇഡ്ഡലി, ദോശ, ചമ്മന്തിപ്പൊടിയായിരുന്നു ഉണ്ടാക്കിയത്. എല്ലാവരും 10 രൂപക്ക് 4 ദോശ കൊടുക്കുമ്പം ഞാന്‍ 5 എണ്ണം കൊടുക്കും. എാലും ലാഭം ഉണ്ടായിരുന്നു. മോള്‍ പഠിക്കാന്‍ കൊള്ളില്ലായിരുന്നു. മോന്‍ മിടുക്കനായിരുന്നു. പക്ഷേ അയാള്‍ 9, 10 ക്ലാസ്സ് കഴിഞ്ഞ് പഠിക്കാന്‍ പോണില്ല എന്നുപറഞ്ഞു.
മെക്കാട് പണിക്ക് വടക്കന്‍ പറവൂര്‍ ആലുംചൊവിട്, തൃശൂര്‍, ആലുവ, പോണേക്കര, വൈറ്റില അങ്ങനെ പല സ്ഥലത്തും പോയി ജോലി ചെയ്ത് എറണാകുളത്തു വലിയൊരു കോട്രാക്ടര്‍ ജേക്കബ് സാറിന്റെ കൂട്ടത്തിലായിരുന്നു.
മെക്കാട് പണി ചെയ്തു കാശ് മേടിച്ച് ഞാന്‍ ഒരു ഷെഡുണ്ടാക്കി. മൂന്നു നമ്പര്‍ ലേല ചിട്ടി ചേര്‍ന്നാണ് മൂന്ന് സെന്റ് സ്ഥലം മേടിച്ചത്. സെന്റൊന്നിനു 700 രൂപാവെച്ച്, തോടായിരുന്നു. കല്ലും മണ്ണും ഒക്കെ ചുമന്നു അത് നികത്തി. ഇപ്പോള്‍ നമ്മുടെ മക്കളൊന്നും അങ്ങനെ ചെയ്യില്ല. ഈ ഷെഡ്ഡാണ് രണ്ടു മുറിയുള്ള വീടാക്കിയത്. വീട് വെച്ചതിനുശേഷമായിരുന്നു മകളുടെ കല്ല്യാണം.
വലിയ കഷ്ടപ്പെട്ടാണ് മോളെ കെട്ടിക്കാന്‍ കാശുണ്ടാക്കിയത്. ആങ്ങളമാരാരും സഹായിച്ചില്ല. അച്ചാമ്മയ്ക്കു സൂക്ഷിക്കാന്‍ കൊടുത്ത കാശും കിട്ടിയില്ല. ഒരു അണ്ണാച്ചിയുടെ കയ്യില്‍ നിന്നും 10,000 രൂപാ കടം മേടിച്ചതുമാത്രമാണ് ഉണ്ടായത്. ഞാന്‍ കിടന്ന് നിലവിളിക്കുമ്പം മോന്‍ പറയും അമ്മ നമുക്ക് വീടും പറമ്പും ആര്ക്കെങ്കിലും കൊടുത്തു കല്ല്യാണം നടത്താം. എസ്.എന്‍.ഡി.പി അമ്പലത്തില്‍ നിന്നും 5000 രൂപാ തന്നു. മണിക്കുട്ടന്‍ അതിന്റെ സെക്രട്ടറി 3000 രൂപാ തന്നു. ഞാന്‍ ഉണ്ണി ഈശോ പള്ളിയില്‍ പ്രാര്ത്ഥിക്കാന്‍ പോകുമായിരുന്നു. അവിടുത്തെ ഒരു ജോസ് 1000 രൂപ തന്നു. പിന്നെ പണിയെടുത്ത കാശും എല്ലാം കൂടി 31,000 കുറിയും പണവും കൊടുത്തു (സ്ത്രീധനം). സ്‌നേഹജന്‍ ആയിരുന്നു മുനിസ്സിപ്പല്‍ ചെയര്മാന്‍. അദ്ദേഹം യൂണിയന്‍ സെക്രട്ടറിക്കു കത്ത് തന്ന് 20,000 രൂപാ എനിക്കു ലോണ്‍ കിട്ടിയതു കൊണ്ടാണ് സ്വര്ണ്ണം വാങ്ങിയത്. ഇതിനുപുറമേ രണ്ട് ബ്ലേഡുകാരോട് 5000 രൂപാവീതം മേടിച്ച് 11മ്മ പവന്റെ സ്വര്ണ്ണം മേടിച്ച് – ഒരു ഷോമാല. രണ്ടു വലിയ മാല, എട്ടു വള. കടം വന്നത് പണി എടുത്ത് വീട്ടി. മകന്റെ കല്ല്യാണം കൂടി കഴിഞ്ഞപ്പോള്‍ ഒന്നര രണ്ടു ലക്ഷം കടമായി. ആ അവസ്ഥയിലാണ് 6 ലക്ഷത്തിന് 3 സെന്റ് സ്ഥലവും വീടും വിറ്റ് മോളുടെ കൂടെപോയി താമസിച്ചു പണി എടുത്തു ജീവിച്ചത്. ഈ കാശ് ഉണ്ടായപ്പോള്‍ മകന്‍ അതിന്റെ വീതം ചോദിച്ചു. ഞാന്‍ കൊടുത്തില്ല. 2 ലക്ഷം കടം വീട്ടി. 4 ലക്ഷം ബാങ്കിലിട്ടു. ഇതുകൊണ്ടു ഞാന്‍ 45,000 രൂപാ സെന്റൊന്നിന് വെച്ച് 6 സെന്റ് സ്ഥലം വാങ്ങി. മോന്റെ പേരില്‍ 4 സെന്റും എന്റെ പേരില്‍ 2 സെന്റുമായി രജിസ്റ്റര്‍ ചെയ്തു. അവിടെ മോന്‍ വീട് വെച്ചു. ഞാന്‍ രണ്ട് സെന്റില്‍ ഒരു ഷെഡ്ഡും വെച്ചു. ഇപ്പോള്‍ ഞാന്‍ മകന്റെ അടുത്തു പോകാറില്ല. മോളുടെ അടുത്തുപോകും. ഇപ്പോള്‍ ഞാന്‍ പണി എടുക്കു കാശ് മോള്ക്കാണ് കൊടുക്കുന്നത്.
ഇപ്പോള്‍ ഞാന്‍ ഒരു വീട്ടില്‍ ജോലിക്ക് നില്ക്കുന്നു. ഞാന്‍ രാവിലെ നാലുമണിക്ക് അല്ലെങ്കില്‍ 5 മണിക്ക് എണീക്കും. സ്‌കൂള്‍ ഉള്ളപ്പം നാലുമണിക്ക് എഴുല്‍േക്കണം. രണ്ടു കുട്ടികളെ 7.30 ന് സ്‌കൂളില്‍ വിടണം. വീടിന്റെ ഉടമസ്ഥര്‍ രണ്ടുപേരെയും 9 മണിക്കു വിടണം. അവര്ക്ക് ബിസിനസ്സാണ്. പിന്നെ മുറ്റം തൂക്കണം, പട്ടിയെ കുളിപ്പിക്കണം, കോഴിയെ നോക്കണം, ഒരു വീട്ടിലെ കാര്യങ്ങളും മറ്റും നോക്കണം. നാലുമണി മുതല്‍ 9 മണിവരെ ബാക്കി പണി ചെയ്യും. എനിക്ക് പണി ചെയ്യുമ്പം സാവധാനം ചെയ്യണം. വൈകിട്ട് ചന്തയില്‍ പോയി മീനും മറ്റും വാങ്ങും. രാത്രി പതിനൊു മണിയാകും ചിലപ്പോള്‍ ഉറങ്ങാന്‍ കിടക്കുന്നത്. എന്റെ കൂടെ വീട്ടിലെ അമ്മച്ചിയെ നോക്കാന്‍ സെലീന്‍ ഉണ്ട്. ഞങ്ങള്‍ ഒത്തരുമയുള്ളതുകൊണ്ട് കാര്യങ്ങള്‍ നോക്കിം കണ്ടും ചെയ്യും. ഇവിടെ എനിക്കു 9,000 രൂപാ ശമ്പളം കിട്ടും.