രാവിലെ ഞാന്‍ എഴുന്നെറ്റു. അയ്യോ പെട്ടെന്നു മനസ്സില്‍ ഓര്‍ത്തു സമയം എന്തായി ? മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ സമയം 7.45 അപ്പോള്‍ തന്നെ ഞാന്‍ അമ്മയെ പെട്ടെന്നു വിളിച്ചു. അമ്മ വന്നു എന്നെ എടുത്തു. ചായ കുടിച്ചു. പിന്നെ എന്റെ പ്രാഥമികാവശ്യങ്ങള്‍ നടത്താന്‍ അമ്മ എന്നെ എടുത്തുകൊണ്ടുപോയി. അപ്പോഴാണ് എനിക്ക് മൂക്കടപ്പ്. അമ്മ ചോദിച്ചു ആവി പിടിക്കണോ എന്ന്, ഞാന്‍ ആദ്യം പറഞ്ഞു വേണ്ടാന്ന്. പിന്നെ പറഞ്ഞു എന്നാല്‍ ആവി പിടിക്കാം. അതിനുശേഷം ഞാന്‍ ഒരുങ്ങാന്‍ തുടങ്ങി. മുടി കെട്ടിയിട്ടു ഒട്ടും ശരിയാകുന്നില്ല. അപ്പോഴാണ് ഓര്‍ത്തത് ചേച്ചിയുണ്ടല്ലോ എന്ന്. ചേച്ചിയെന്‍റെ മുടി കെട്ടിതന്നു. അപ്പോഴാണ് ഒരുങ്ങിയതില്‍ ഒരു തൃപ്തി വന്നത്. അതിനുശേഷം കാപ്പി കുടിക്കുന്ന സമയം ആയി. കാപ്പി കുടിച്ചു അതിനുശേഷം പ്രാര്‍ത്ഥിക്കാന്‍ ഇരുന്നു. ഇന്ന് ഫ്രണ്ട്‌സ് മെസ്സേജ് അയച്ചിട്ടുണ്ടോ എന്നു നോക്കും ഉണ്ടെങ്കില്‍ അതിനു മറുപടി അയയ്ക്കും. ഞാന്‍ എന്നും വിചാരിക്കും എന്‍റെ ജീവിതത്തിലേക്ക് ഉള്ള ഒരു വലിയ വഴിത്തിരിവാണ് എന്റെ ഫ്രണ്ട്‌സ്, എന്റെ ലതാന്റി എന്റെ ഫ്രണ്ട്‌സ് അവരുമായിട്ടുള്ള നല്ല സുഹൃദ്ബന്ധങ്ങള്‍, എന്നും ഞാന്‍ ഓര്‍ക്കുന്ന ഒരു കാര്യമുണ്ട്. ദൈവത്തിന്‍റെ ഓരോ കളികള്‍ എന്‍റെ ജീവിതം എത്ര പെട്ടെന്നാ മാറി മറിഞ്ഞത് എന്നും ഓര്‍ക്കും. ദൂരദര്‍ശന്‍കാരാണ് പ്രത്യേകിച്ച് സന്ധ്യചേച്ചി എന്‍റെ ജീവിതം മാറ്റിയത്. ഒന്നു രണ്ട് ഫ്രണ്ടാസായിരുന്നു എന്‍റെ ജീവിതത്തിലെ ആകെ കൂട്ട്. ഇപ്പോള്‍ അത് മാറി എനിക്ക് ധാരാളം ഫ്രണ്ട്‌സ് അമൃതവര്‍ഷിണിയുമായുള്ള ബന്ധങ്ങള്‍ ലതാ ആന്റി, അതിലൂടെ ധാരാളം സുഹൃത്തുക്കള്‍ ഒരു ദിവസം പോലും ഞാന്‍ ഓര്‍ക്കാതിരിക്കില്ല. എന്‍റെ ജീവിതത്തിലെ മാറ്റങ്ങള്‍ ഇങ്ങനെ ഒരു മാറ്റം ഞാന്‍ ഒരിക്കലും ഓര്‍ത്തതല്ല. പല കൂട്ടുകാരുടെയും ജീവിതരീതികള്‍ കണ്ടും കേട്ടും മനസ്സിലാക്കാന്‍ സാധിച്ചു. പലരുടെയും ജീവിതരീതി കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍ ഞാന്‍ എന്തു ഭാഗ്യവതി എന്നു ഓര്‍ത്തുപോകും. എപ്പഴും എന്റെ മനസ്സില്‍ തങ്ങി നില്‍ക്കു ഒരാഗ്രഹമാണ് കൊച്ചുവീട്. പടികളൊന്നുമില്ലാതെ എനിക്ക് സ്വന്തമായി വീല്‍ചെയറിലൂടെ പോകാന്‍ സാധിക്കുന്ന ഒരു വീട്. എപ്പഴും എന്റെ ആവശ്യങ്ങള്‍ക്ക് എ ന്നെ എടുക്കാന്‍ അമ്മയോ ചേച്ചിയോ. ചേച്ചി എപ്പോഴും കാണുകയില്ല. കല്യാണം കഴിപ്പിച്ചയച്ചതുകൊണ്ട് പിന്നെ ചിറ്റ, ചിറ്റക്ക് വയ്യാ, എന്നെ എടുക്കാനൊന്നും. അതുകൊണ്ട് ഞാന്‍ ചിന്തിക്കുന്നത് സ്വന്തമായി ഒരു വീട്, വീല്‍ചെയര്‍ അവര്‍ക്ക് ഒരു സഹായം. ദൈവം ആരുടെയെങ്കിലും രൂപത്തില്‍ വന്നിരുന്നുവെങ്കില്‍ എന്നു ഓര്‍ത്തുപോകും. ഇപ്പോള്‍ സമയം പോകാന്‍ ചേച്ചിയുടെ മോനുണ്ട്. കൈയ്ക്ക് വേദന ആയതുകൊണ്ട് ജൂവലറി മേക്കിങ് ഇല്ല. അത് ഒരു നേരം പോക്കായിരുന്നു. അമ്മയ്ക്ക് ഒരു സഹായവും ആയിരുന്നു. വേദന വന്നതോടുകൂടി അത് നിന്നു. എന്തെങ്കിലും വായിക്കാന്‍ ഉണ്ടെങ്കില്‍ അത് വായിച്ചുകൊണ്ടിരിക്കും. പിന്നെ ഉച്ചയാകുമ്പോള്‍ ചോറുണ്ണും. അതു കഴിഞ്ഞ് ചെറിയൊരു ഉറക്കം. അപ്പോള്‍ അടുത്ത വീട്ടിലെ ആന്റി വരും. ആന്റിയുടെ മോള്‍ എന്റെ നല്ല ഒരു സുഹൃത്താണ്. ആന്റി വന്നു കഴിഞ്ഞാല്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും ഞാന്‍ അത് കേട്ടുകൊണ്ടിരിക്കും. അപ്പോഴേയ്ക്കും സമയം 3.30 ആകും. എനിക്ക് കാപ്പി കുടിക്കാനുള്ള സമയം ആയി ചിറ്റമ്മയെ ശല്യം ചെയ്തുകൊണ്ടിരിക്കും. ചായ വയ്ക്കാന്‍ അപ്പോഴെയ്ക്കും അമ്മ അംഗന്‍വാടിയില്‍ നിന്നു വരും. പിന്നെ ഞങ്ങള്‍ എല്ലാവരും കൂടി ചായ കുടിക്കും. അതിനുശേഷം അമ്മ എന്നെ മുറ്റത്ത് കസേരയിട്ട് കൊണ്ടിരുത്തും. ഞങ്ങള്‍ എല്ലാവരും അവിടെയിരുന്ന് വര്‍ത്തമാനം പറയും ആന്റിയും കാണും. സമയം 6.30 ആയി ഞാന്‍ അമ്മയോട് പറഞ്ഞു എന്നെ കട്ടിലേല്‍ കൊണ്ടുപോയി ഇരുത്താന്‍ സീരിയല്‍ എല്ലാം തുടങ്ങാറായി. 10.30 വരെയായിരുന്നു ഞാന്‍ ടി.വി കാണും. അതിനിടയില്‍ ഭക്ഷണം അതിനുശേഷം മരുന്ന് എല്ലാം ഇതിനിടയില്‍ നടക്കും. സമയം 10.30 കിടക്കാന്‍ നേരം ആയി. അമ്മ കിടക്കാന്‍ കട്ടിലേല്‍ എടുത്തുകൊണ്ടുപോയി ഇരുത്തി. കിടക്കുതിനുമുമ്പ് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. എല്ലാവര്‍ക്കും നല്ലതുവരുത്തണെയെന്ന്. എന്റെ ഒരു ദിവസം കുഴപ്പമില്ലാതെ പോയി. ദൈവത്തിനു നന്ദി, നാളെ എന്തായിരിക്കും, ഈ ജന്മത്തിന് നന്ദി. എല്ലാം ദൈവത്തിനു സമര്‍പ്പിക്കുു. ഞാന്‍ ഉറങ്ങാന്‍ പോകുന്നു. വേദനയില്ലാത്ത ഉറക്കമായിരിക്കണേ എന്ന പ്രാര്‍ത്ഥനയോടുകൂടി.