photo-selin
ഞങ്ങള്‍ 7 മക്കാളാ. 4 ആണും മൂന്നു പെണ്ണും. ഞാന്‍ അഞ്ചാമത്തെ. ആറാം ക്ലാസ്സുവരെ പഠിച്ചു. അപ്പച്ചന്‍ മത്സ്യത്തൊഴിലാളിയാ. ആങ്ങളമാര്ക്കും അതുതന്നെയാ ജോലി. എല്ലാവരെയും കല്ല്യാണം കഴിപ്പിച്ചു. 21 വയസ്സിലായിരുന്നു എന്റെ കല്ല്യാണം-ലൂയീസ്-മത്സ്യത്തൊഴിലാളി-രണ്ടു കുട്ടികള്‍, മൂത്തത് പെണ്ണ്, ഇളയത് ആണ്. മോളെ (നിഷ) ബി.എ വരെ പഠിപ്പിച്ചു. കല്ല്യാണം കഴിപ്പിച്ചു. മോള്ക്ക് മൂന്നു കുട്ടികള്‍. മോന്റെയും (ലോറന്സ്) കല്ല്യാണം കഴിഞ്ഞു. ഒരു കുട്ടി. മോന്‍ പത്താം ക്ലാസ്സുവരെ പഠിച്ചു. വീട്ടില്‍ ബുദ്ധിമുട്ടായപ്പോള്‍ പണിക്കു പോയി തുടങ്ങി.
വീട്ടില്‍ തൊണ്ടു തല്ലിപ്പിരിക്കുകയും വീട്ടിലെ ജോലികളും ചെയ്തിരുന്നുള്ളു. ഭര്ത്താവിന് അറ്റാക്ക് വന്നതിനുശേഷമാണ് ഞാന്‍ ഹോം നഴ്‌സ് ജോലിക്കു പോയി തുടങ്ങിയത്. ഇപ്പോഴും ഭര്ത്താവ് മരുന്നു കഴിച്ചുകൊണ്ടിരിക്കുവാ. ജോലിക്കു പോകാന്‍ പറ്റില്ല. ഞാന്‍ ഇതുവരെ രണ്ടു വീട്ടിലേ നിന്നിട്ടുള്ളു. ആദ്യത്തെ വീട്ടിലും ഒരു അമ്മയെ നോക്കുവായിരുന്നു.
എന്നെ പൊന്നുപോലെ നോക്കിയിരുന്ന എന്റെ ഭര്ത്താളവ് ക്ഷീണക്കാരനായ
തിനുശേഷം – (കരയുന്നു). അസുഖം വിട്ട് വണ്ടാനം ആശുപത്രിയിലായിരുന്നു ചികിത്സ. കാന്സറായിരുന്നു. ഒരു Breastഎടുത്തു കളഞ്ഞു. അസുഖം പൂര്ണ്ണമായി മാറി. ഇപ്പോള്‍ മരുന്നൊന്നും ഇല്ല. അസുഖം വപ്പോള്‍ സഹോദരങ്ങള്‍ ഒക്കെ സഹായിച്ചിരുന്നു. മറ്റാരും സഹായിച്ചില്ല. അഞ്ചു വര്ഷം മരുന്നു കഴിച്ചു. അത് സൗജന്യമായി കിട്ടിയിരുന്നു. ഇവിടുത്തെ അമ്മച്ചിയെ നോക്കുന്ന പണിയാണ്. അമ്മച്ചി പൂര്ണ്ണമായും കിടപ്പിലാണ്. ഞാന്‍ രാവിലെ ആറുമണിക്ക് എഴുല്‍േക്കും. എിന്നിട്ട് അമ്മച്ചിയുടെ കാര്യങ്ങള്‍ നോക്കും. ചിലപ്പോള്‍ വീട്ട്കാര്യങ്ങള്‍ നോക്കും. ചിലപ്പോള്‍ കുറച്ചുനേരം കിടക്കും.
ഞാന്‍ വേദ പുസ്തകം വായിക്കും. ഇടയ്ക്ക് പ്രാര്ത്ഥിക്കും. ഭര്ത്താനവിന്റെ കാര്യം ഓര്ക്കുമ്പോള്‍ വിഷമം വരും. ഞങ്ങള്‍ ഒരു വഴക്കുപോലും ഇട്ടിട്ടില്ല. ഒരു ദുശ്ശീലവുമില്ലാത്ത ആളാണ്. പണിക്കാശ് എന്റെ കയ്യില്‍ തരുമായിരുന്നു. ഇപ്പോള്‍ വീട്ടുകാര്യം അപ്പനും മകനുമാണ് നോക്കുന്നത്. മകന്‍ (ലോറന്സ്) ഫര്ണിച്ചര്‍ പണിയാണ്. ഭര്ത്താ്വിനു രണ്ടായിരം രൂപയുടെ മരുന്നുവേണം. അവന്റെ കാശുകൊണ്ടാണ് എല്ലാകാര്യങ്ങളും നോക്കുന്നത്.