നമ്മുടെ നാട്ടിൽ , കേരള നാട്ടിൽ

ആശുപത്രികൾ ,

സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സർക്കാർ ഡോക്ടർമാർ

ജ്യോത്സ്യന്മാർ എന്നിവിടങ്ങളിലാണ്

കൂടുതൽ സമയം അക്ഷോഭ്യരായി

ജനങ്ങൾ കാത്തിരിക്കുന്നത് .

ജനത്തിരക്ക് കണ്ടാൽ കേരളം

രോഗികളുടെയും , ജ്യോതിഷ വിശ്വാസികളുടെയും

സംസ്ഥാനമാണെന്ന് തോന്നിപ്പോകും.

ആകട്ടെ, ജനനം മുതൽ മരണം വരെ

ജ്യോത്സ്യന്മാരെ വിശ്വസിക്കുന്നു ജനം.

ഒരു കുട്ടി ജനിക്കുമ്പോൾ ജാതകം എഴുതിക്കുന്നു

അഞ്ഞൂറ് രൂപ മുതൽ ആയിരം രൂപ വരെയാണ് നിരക്ക്.

ആദ്യം ഒരു ദശാകാലം , രോഗം, ദുരിതം ഫലം. പ്രാർഥനകളും നേർച്ചകളും നടത്തുക

അടുത്തത് മറ്റൊരു ദശാകാലം , ദുരിതം, ദുഃഖം, രോഗം ഫലം. പ്രാർത്ഥന , വഴിപാട് .

ഇങ്ങനെ ഏതാനും ഫല പ്രവചനങ്ങൾ

ഇവ തെറ്റാണല്ലോ എന്ന് പറഞ്ഞാൽ

ശത്രു ദോഷം , കൂടോത്രം , ക്ഷുദ്രം തുടങ്ങിയവ കാരണം

വന്ന മാറ്റങ്ങൾ ആണെന്ന് പണ്ഡിത മതം

ഇന്ന് വരെ ഒരു ജാതകവും ഒരു ജീവിതത്തെയും മുൻ‌കൂർ നിശ്ചയിച്ചിട്ടില്ലെന്നത്

ജ്യോതിഷ വിശ്വാസത്തെ ദുർബലപ്പെടുത്തുന്നില്ല

ഇതേ പോലെ ജനത്തെ നിരന്തരം വിഡ്ഢിയാക്കുന്ന ഒന്നാണ്

വിവാഹ പൊരുത്തം

ജ്യോതിഷികളുടെ ഓത്തു ചെന്നാൽ

ഒരു ജാതകത്തിനും പൊരുത്തം ഉണ്ടാകില്ല

കാരണം, പൊരുത്തം പറയുന്നത് വരെ

ജനം പൊരുത്തം നോക്കാൻ കാത്തു നില്ക്കും

ഒരു പൊരുത്തം നോക്കാൻ അഞ്ഞൂറ് രൂപ നാട്ടു നിരക്ക്.

പണക്കാർ ആയിരമോ , അയ്യായിരമോ കൊടുക്കും.

നൂറു കണക്കിന് ജാതകങ്ങൾ പൊരുത്തം നോക്കി

അവസാനം ഒരു വിവാഹത്തിനു ജ്യോത്സ്യൻ സമ്മതം പറയുന്നു.

കിട്ടിയ പ്രതിഫലം സ്വീകരിക്കുന്നു

ഈ പൊരുത്ത പരിശോധനയ്ക് ഗ്വാരന്റി ഒന്നുമില്ല.

ഇങ്ങനെ അനവധി നല്ല നല്ല വിവാഹ ആലോചനകൾ

മുടക്കിയിട്ട്, അവസാനം ഉത്തമം എന്ന് ജ്യോത്സ്യൻ പറഞ്ഞത് കേട്ട്

ശ്രീധരൻ തന്റെ മകളുടെ വിവാഹം നടത്തി

ഒരു വർഷം കഴിഞ്ഞപ്പോൾ മകൾ ഒരി കൈക്കുഞ്ഞുമായി കയറി വന്നു

അങ്ങനെ സംഭവിക്കുമെന്നു ജ്യോത്സ്യൻ പറഞ്ഞിരുന്നില്ല

ഇന്നിപ്പോൾ ശ്രീധരൻ ജീവിച്ചിരുപ്പില്ല

ജ്യോത്സ്യൻ വീണ്ടും ശ്രീജയെ ഒത്തിരി പറ്റിച്ചു

വിവാഹജീവിതം മുന്നോട്ടു കൊണ്ടുപോകാനായി

ശ്രീജ ജ്യോത്സ്യനു വളരെ പണം നല്കി

ധാരാളം നേർച്ചകൾ, വഴിപാടുകൾ

ഇപ്പോൾ ശ്രീജ ഒരു കാര്യം മനസിലാക്കിയിരിക്കുന്നു

തന്റെ വിവാഹ ജീവിതം അവസാനിച്ചിരിക്കുന്നു

ശ്രീജയുടെ ജാതകത്തിൽ പറയുന്നത്

സന്തുഷ്ട കുടുംബ ജീവിതം നയിക്കുമെന്നാണ്‌

ഇത് ഒരു ശ്രീജയുടെ മാത്രം കഥയല്ല.

ശ്രീജ

ആശ

സിന്ധു

അങ്ങനെ ജ്യോത്സ്യ വിചാര ദുഖിതരുടെ ലിസ്റ്റ് വളരെ വളരെ നീണ്ടതാണ്

എന്നിട്ടും ഇതെല്ലാം അറിയുന്ന ജനങ്ങൾ ജോൽസ്യന്മാരുടെ ഭവനങ്ങൾ സന്ദർശിക്കുന്നു

തങ്ങളുടെ ഊഴവും കാത്ത് നില്ക്കുന്നു