മൃത്യു പോലും പറയണം എന്നാണ്

മൃത്യു ഉണ്ടാവും

മൃത്യു ഉണ്ടാവണം

മൃത്യു ഉണ്ടായില്ലെങ്കിൽ ദുഃഖ ദുരിത പൂർണ്ണമായിരുന്നു ജീവിതം

ഈ വീട്ടിൽ പാർക്കുന്നവൻ സന്തോഷമെന്തെന്നു അറിഞ്ഞിട്ടില്ല , ശരിയല്ലേ ?

അയാൾ എനിക്ക് നേരെ തിരിഞ്ഞു

രാവിലെ ബിജു വിളിച്ചപ്പോൾ ഒരു ദുരിതമാണ്

വന്നു കയറാൻ പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു

ഞാൻ ആകെ ചെയ്ത പാപം

ബിജുവിനോട് ഒരു മുറി കെട്ടിത്തരണം എന്ന് പറഞ്ഞു പോയി

അപ്പോൾ ബിജുവിന് സ്ഥാനം കാണണം

സ്ഥാനം കാണാൻ ആളിനെ ബിജു കൊണ്ടുവരും

ആയിരം രൂപ ഫീസ്‌ കൊടുത്താൽ മതി

സ്ഥാനം കണ്ടു പണിയാൻ പറ്റുന്ന കാര്യമല്ല , ഒരു മുറി കെട്ടുന്നത്

അത് വീടിന്റെ ഒരു ഭാഗമായി കെട്ടേണ്ടതാണ്

അതെവിടെ വേണമെന്ന് കെട്ടിക്കുവനാണ് തീരുമാനിക്കേണ്ടത്

എങ്കിലും സ്ഥാനം നോക്കാൻ ഒരാളെ കൊണ്ട് വരും എന്ന് പറഞ്ഞപ്പോൾ

എതിർത്തില്ല

ആയിരം രൂപയ്ക്ക് വേണ്ടിയാണ് എതിർപ്പെന്നു ബിജു കരുതുകയില്ലേ

ഓ , കൊണ്ട് വന്നോളൂ

അവൻ കൊണ്ട് വന്നു

വീട്ടിൽ കേറ്റാൻ കൊള്ളാത്ത ഒരു സാധനത്തിനെ

വീട്ടിൽ വന്നു കേറിയ ഉടനെ

വീട്ടിലെ അംഗങ്ങളുടെ പേരും നാളും

പേരും നാളും പറഞ്ഞു

അവരുടെയെല്ലാം വരാൻ പോകുന്ന ഫലങ്ങൾ

ആശാൻ പ്രവചിച്ചു.

കഴിഞ്ഞതും നടപ്പ് ഫലവും പറഞ്ഞില്ല

അത് പറഞ്ഞാൽ പാളുമെന്നു അയാൾക്കറിയാം

അല്ലെങ്കിൽ വരുന്ന വഴിക്ക് ബിജുവിനോട് ചോദിച്ചറിയണം

വരാൻ പോകുന്ന കാര്യങ്ങൾ

വന്നു കഴിഞ്ഞിട്ടല്ലേ സത്യമാണോ എന്നറിയാൻ കഴിയൂ

ആദ്യം കുട്ടികളുടെ ഭാവി അദ്ദേഹം നിർണ്ണയിച്ചു

പിന്നീട് ഭാര്യയോടു പ്രവചിച്ചു

“നിങ്ങളിന്നു വരെ സന്തോഷം എന്തെന്നറിഞ്ഞിട്ടില്ല ”

“ഈ ഭവനത്തിൽ വന്നു കയറിയ നാൾ മുതൽ

നിങ്ങൾക്ക് ദുഖവും ദുരിതവും മാത്രമേ ഉണ്ടായിട്ടുള്ളൂ ”

ഞാനവിടെ ഒരു കോണിൽ

ഈ നാട്ടുകാരനല്ല , എന്ന മട്ടിൽ

ഒരു കോണിൽ നിൽപ്പുണ്ട്

അടുത്തതായി അയാൾ എന്റെ മകനോട്‌

ഇഷ്ട സംഖ്യ പറയാൻ ആവശ്യപ്പെട്ടു

“പതിനെട്ട് ”

“പതിനെട്ടും രണ്ടും ഇരുപത് ,

ഈ രണ്ടു എന്തിനു എന്ന് അദ്ദ്യം പറഞ്ഞില്ല

ഇരുപതു അഞ്ചു നൂറ്

ഇരുപതിനെ അഞ്ചു കൊണ്ട് ഗുണിക്കുന്നത് എന്തിനെന്നു അദ്ദ്യം മൊഴിഞ്ഞില്ല

നാല് കൊണ്ട് ഹരിച്ചാൽ ശിഷ്ടം പൂജ്യം

നാലുകൊണ്ടു ഹരിക്കുന്നത് എന്തിനെന്നു അദ്ദ്യം മൊഴിഞ്ഞില്ല

പതിനെട്ടിനെ നാല് കൊണ്ട് ഹരിചെങ്കിൽ ശിഷ്ടം പൂജ്യം വരില്ലായിരുന്നു

ഈ ഭവനത്തിൽ വസിച്ചാൽ മൃത്യു സംഭവിക്കും

ഇതിടിച്ചു പൊളിച്ചു കളയണം

എന്നിട്ട് തൊഴുത്തിൽ കഴിഞ്ഞാലും

ഇതിനേക്കാൾ ഐശ്വര്യം ഉണ്ടാവും ”

ഈ വീട് ഞാൻ ജനിച്ചത് മുതൽ എനിക്ക് അഭയവും സംരക്ഷണവും നല്കിയതാണ്

എന്റെ എല്ലാ സന്തോഷങ്ങളും ഈ വീടിന്റെ ദാനമായിരുന്നു

ആ വീടാണ് മൃത്യു ദായകമെന്നു അയാൾ വിശേഷിപ്പിക്കുന്നത്

മൃത്യു ഏതു വീട്ടിലും കടന്നു വരാം

പരീക്ഷിത്ത് പണിയിച്ച കൊട്ടാരത്തിലും മൃത്യു കടന്നു ചെന്നില്ലേ ?

ഏതായാലും ആ അപ ശകുനം പണി പറ്റിച്ചു

മോൾക്ക് സ്വന്തമായി ഒരു മുറി

അതായിരുന്നു ഇതുവരെ ഡിമാണ്ട്

ഇത് മൃത്യു ഭവനം ആണെന്ന പ്രവചനം എല്ലാം കീഴ്മേൽ മറിച്ചു

മക്കൾക്കെല്ലാം ഭയമായി

അവർ ഇത്രയും കാലം ഈ വീടിന്റെ സുരക്ഷിതത്തിൽ ആണ്

ജീവിച്ചതെന്നും

ഇത്രയും കാലം ഒരപകടവും ഉണ്ടായിട്ടില്ലെന്നതും

അവർ മറന്നു

അവരുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും

ഈ വീടിന്റെ ദാനമായിരുന്നു എന്നതും അവർ മറന്നു

കുട്ടികളെയും ഭാര്യയേയും ഭയപ്പെടുത്തി

അയാൾ എനിക്ക് നേരെ തിരിഞ്ഞു

“നിങ്ങൾ ഇന്ന് വരെ സന്തോഷം അറിഞ്ഞിട്ടില്ല “, അയാൾ പ്രഖ്യാപിച്ചു

“അതങ്ങനെയൊന്നുമല്ല , അതങ്ങ് വെച്ചേരെ ” , ഞാൻ പറഞ്ഞു

“എതിർപ്പ് വന്നു. ഇനി ഞാനൊന്നും പറയില്ല.” അയാൾ ചൊടിച്ചു

ഞാനൊന്നും പറഞ്ഞില്ല

ചിറ്റപ്പൻ പറഞ്ഞു : “അഭിപ്രായം പറഞ്ഞു. അതിനെന്താ ?”

അയാൾ മുഖം കനപ്പിച്ചു ഇരുന്നു

ഭാനു സാർ പറഞ്ഞു :”അവരങ്ങനെയാ , അവരിങ്ങനെയൊക്കെ പറയും .”

ഏതായാലും അദ്ദ്യം പ്രവചനങ്ങൾ അവസാനിപ്പിച്ചു

ആദ്യം ഞങ്ങൾ പറഞ്ഞ സ്ഥാനത്ത് വേണ്ടെന്നു പറഞ്ഞു

സൗകര്യം അവിടെയാണെന്ന് ബിജു അദ്ദ്യത്തോട് പറഞ്ഞു

അത് അദ്ദ്യത്തിനും ബോധ്യമുള്ള കാര്യമാണ്

ആയിരം രൂപ ഫീസ്‌ വാങ്ങുന്നതല്ലേ ?

ഞങ്ങൾ പറയുന്നത് അംഗീകരിച്ചു തന്നാൽ , ഫീസ്‌ വാങ്ങുന്നതിന്

എന്താ ന്യായീകരണം ?

പക്ഷെ , അദ്ദ്യത്തിനു ഞങ്ങൾ പറഞ്ഞ സ്ഥാനം അംഗീകരിക്കേണ്ടി വന്നു

ടേപ്പ് എടുത്തു

അവിടെന്നും ഇവിടെന്നും അളന്നു

സ്ഥാനം നിശ്ചയിച്ചു

ആയിരം രൂപ ഫീസ്‌ വാങ്ങി

അദ്ദ്യത്തെ കൊണ്ടുവന്ന ഓട്ടോക്കാരന് അഞ്ഞൂറും

അയാൾ പോയിട്ടും ദിവസം മുഴുവനും

അയാൾ പൊട്ടിച്ച ബോംബിന്റെ ആഘാതത്തിൽ ആയിരുന്നു

എന്റെ കുടുംബം

എത്ര പറഞ്ഞിട്ടും അവർക്കൊന്നും

ഞാൻ പറയുന്നത് മനസ്സിലാകുന്നില്ല

ആയിരം രൂപയ്ക്ക് എന്റെ മന സമാധാനം കെടുത്തിയ ദ്രോഹി