ജൂണ്‍ 11 വ്യാഴം

കുറെ ദിവസങ്ങള്ക്ക് ശേഷം കണ്ട ഏറ്റവും മനോഹരമായ പ്രഭാതം . പേരറിയാത്ത ഏതൊക്കെയോ പൂക്കളുടെ സുഗന്ധം , നനുത്ത തണുപ്പ്… കടന്നു പോയ ബാല്യകാലത്തിന്റെ ഗന്ധം . ഉത്സവ പിറ്റേന്നു ആളൊഴിഞ്ഞ മൈതാനത് നില്ക്കുംപോലെ ഒരു നഷ്ട ബോധം….